ആലുവ:പത്മനാഭ സ്വാമിക്ക് മഹാരാജാവ് നല്കിയ ആടയാഭരണങ്ങള്‍ ആരും ചോര്‍ത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്ന് സുരേഷ് ഗോപി എംപി.
ക്ഷേത്രങ്ങള്‍ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങള്‍ ആണെന്നും അതിലേയ്ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഉപക്ഷേത്രത്തിലെ ചുവര് ചിത്രത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
‘ജീവിതത്തിലേക്ക് അച്ചടക്കം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഭക്തിമാര്‍ഗത്തിലൂടെ വിശ്വാസികള്‍ സഞ്ചരിക്കുന്നത്. പത്മനാഭ സ്വാമിക്ക് മഹാരാജാവ് നല്കിയ ആടയാഭരണങ്ങള്‍ ആരും ചോര്‍ത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ട. ഇതെല്ലാം നമ്മുടെ അവകാശമാണ്. ആ അവകാശത്തെ നിഗ്രഹിക്കാമെന്ന് ആരും കരുതേണ്ട’. സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഉപക്ഷേത്രത്തില്‍ പൂര്‍ത്തിയായ ചുവര്‍ചിത്രം അനാച്ഛാദം ചെയ്ത സുരേഷ് ഗോപി ക്ഷേത്ര മുറ്റത്തും വളപ്പിലും വിവിധയിടങ്ങളിലായി കേരവൃക്ഷം നടുന്നതിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.