അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കും

October 27, 2023
31
Views

അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച്‌ വര്‍ഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാല്‍ അടുത്ത മാസം മുതല്‍ ശമ്ബളം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

‘കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോള്‍ അമ്ബതിനായിരം രൂപ മാസ ശമ്ബളം ഭാര്യയ്‌ക്ക് ജോയ്മാത്യു കൊടുക്കുന്നത് കണ്ടു. ഞാൻ ഇത് എന്റെ ഭാര്യയോട് 4,5 വര്‍ഷം കൊണ്ട് പറയുകയാണ് പക്ഷേ, അവള്‍ സമ്മതിക്കുന്നില്ല. അടുത്തമാസം മുതല്‍ ഭാര്യയ്‌ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാൻ തയ്യാറാണ്.

കാരണം എന്റെ മക്കളെ ഇങ്ങനെ കല്യാണം കഴിപ്പിച്ച്‌ മറ്റ് കുടുംബങ്ങളിലേക്ക് അയക്കാനും ആ കുടുംബങ്ങളില്‍ നിന്നും എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള അവസ്ഥയിലേക്ക് വളര്‍ത്തി എടുത്തത് രാധിക മാത്രമാണ്. ഞാൻ ഓടി നടന്ന് സിനിമാ പണിചെയ്തു, രാഷ്‌ട്രീയ പണി ചെയ്തു. ഇതില്‍ നിന്നുള്ള വരും വരായ്കള്‍ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയില്‍ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച്‌ എന്റെ മക്കളെ വളര്‍ത്തി എടുത്തു.

ജനങ്ങള്‍ക്ക് എന്നെക്കാള്‍ ആ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്. ഞാൻ ഇത്രയും നാള്‍ കൊടുക്കാത്ത ശമ്ബളം കൂടി രാധികയ്‌ക്ക് കൊടുക്കണം. എന്റെ സ്വത്ത് വകകള്‍ എല്ലാം നോക്കിയാല്‍, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാൻ അത് അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.’- സുരേഷ് ഗോപി പറഞ്ഞു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *