സിദ്ധാര്‍ഥന്റെ മരണം; ഹോസ്റ്റലിലെ മുഴുവൻ വിദ്യാര്‍ഥികളെയും സസ്പെൻഡ് ചെയ്തു

March 4, 2024
52
Views

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

സിദ്ധാർത്ഥന് മർദനമേല്‍ക്കുമ്ബോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ വിവരം അധികൃതരെ അറിയിക്കാതിരുന്നതില്‍ ആണ് തിങ്കളാഴ്ച മുതല്‍ സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കി. ഇവര്‍ക്കു 3 വര്‍ഷത്തേക്ക് മറ്റൊരു കോഴ്സിനും ചേരാനാകില്ല. ക്യാംപസിലേക്കു തിരിച്ചെത്താന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിര്‍ദേശമനുസരിച്ചു സിദ്ധാര്‍ഥനെ മര്‍ദിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്ത 10 വിദ്യാര്‍ഥികളെയും പുറത്താക്കി. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കു പരീക്ഷയെഴുതാനാകില്ല.

ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു സിദ്ധാര്‍ഥന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതിരുന്ന 2 പേരെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. ഇവര്‍ക്ക് ഇന്റേണല്‍ പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ക്യാംപസിലെ വിദ്യാർഥികളെ പുറത്ത് വിടേണ്ടതില്ലെന്ന് പൊലീസ് നിർദേശമുണ്ടായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികളെ ഉള്‍പ്പെടെ പുറത്തേക്ക് വിടുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ അത്യാവശ്യമുള്ളവരെ വിടുന്നുണ്ടായിരുന്നു. പ്രതികള്‍ പിടിയിലായതോടെ ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് പുറത്തു പോകുന്നതിന് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പ്രതികരണവുമായി പി.ടി.എ പ്രസിഡന്റ് രംഗത്ത്. ചില പെണ്‍കുട്ടികളെ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാനുമുണ്ടെന്ന് അറിഞ്ഞതിനാലാണ് നടപടിയെന്ന് പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ ഗഫൂർ പറഞ്ഞു. എന്തായാലും കോളേജ് കുറച്ചുകാലം…

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *