മിഠായികള്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല
മിഠായികള്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. പല രുചിയില്‍ ചില്ലുകൂട്ടിലിരിക്കുന്ന വര്‍ണശബളമായ മിഠായികള്‍ വാങ്ങി തരാൻ അമ്മമാരുടെ സാരിത്തുമ്ബില്‍ പിടിച്ചു വലിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവര്ക്കും ഉണ്ടായിരുന്നിരിക്കും.
എന്നാല്‍ മിഠായികളില്‍ പതിയിരിക്കുന്ന അപകടം നാം മനസ്സിലാക്കാതെ പോകരുത്.
ന്യൂയോര്‍ക്കില്‍ ഏഴുവയസുകാരി മിഠായി കഴിച്ച് ശ്വാസംമുട്ടി മരിച്ച സംഭവം ആറുമാസം മുമ്ബാണ് നടന്നത്. ഇതോടെ രണ്ട് പ്രമുഖ കമ്ബനികള്‍ക്ക് മരണത്തിന് കാരണമായ മിഠായി നിര്‍ത്തലാക്കാനും വിപണിയിലിറക്കിയ 70 മില്യണ്‍ മിഠായികള്‍ തിരികെ കമ്ബനിയില്‍ എത്തിക്കാനും നിര്‍ദ്ദേശം ലഭിച്ചു.അമേരിക്കൻ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. തുര്‍ക്കി കമ്ബനി നിര്‍മ്മിക്കുന്ന വിവിധ രുചികളിലുളള 145,800 യൂണിറ്റ് റോളിംഗ് കാൻഡിയും, ഇന്ത്യാന ആസ്ഥാനമായുള്ള കമ്ബനിയായ കാൻഡി ഡൈനാമിക്സില്‍ നിന്നുള്ള 70 ദശലക്ഷം യൂണിറ്റ് സ്ലൈം ലിക്കര്‍ സോര്‍ റോളിംഗ് ലിക്വിഡ് കാൻഡിയുമാണ് തിരികെ കമ്ബനികളില്‍ എത്തിക്കാൻ ആവശ്യപ്പെട്ടത്.
കൊക്കോ കാൻഡിയുടെ മിഠായി ഏഴുവയസുകാരിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഇതിലുള്ള ദ്രാവകം ശരീരത്തിനു ഹാനീകരമാണെന്നും കമ്മീഷൻ പറഞ്ഞു. മിഠായികള്‍ പ്രധാനമായും സ്ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വിറ്റിരുന്നത്. ഇതില്‍ ആരോഗ്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഘടകങ്ങളാണ് ചേര്‍ത്തിരുന്നതെന്നും കമ്മീഷൻ അറിയിച്ചു.