മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ സുന്ദരിയാണ് ശ്വേത മേനോന്‍. 1994 ലെ മിസ് ഇന്ത്യ മത്സരത്തില്‍ വരെ പങ്കെടുത്തിട്ടുള്ള ശ്വേത അന്ന് മൂന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. അനശ്വരം എന്ന സിനിമയിലൂടെ ആദ്യമായി നായികയായി അഭിനയിച്ച ശ്വേത തന്റെ അഭിനയ ജീവിതത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. പാലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങി നിരവധി സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്വേതയ്ക്ക് സാധിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സിനിമയിലെ മുപ്പത് വർഷങ്ങളെ കുറിച്ചും മറ്റുമുള്ള തൻ്റെ വിശേഷങ്ങൾ പറയുകയാണ് ശ്വേത മേനോൻ.
മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാന്‍ സിനിമാ പശ്ചാത്തലത്തില്‍ നിന്നല്ല വന്നത്. ഒരുക്കമില്ലാതെയാണ് സിനിമയിലേക്ക് വന്നത്, എന്റെ നാളെ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഞാന്‍ ഭാഗ്യവതി ആയിരുന്നു. എനിക്ക് എല്ലാത്തരം വേഷങ്ങളും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഒരു നെഗറ്റീവ് റോള്‍ ചെയ്തപ്പോഴും അത് ഒരു പ്രധാനപ്പെട്ട നെഗറ്റീവ് റോളായിരുന്നു. 30 വര്‍ഷമായി ഞാന്‍ നായകനായി അഭിനയിച്ചു, നായിക എന്നല്ല, നായകനായി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നും എന്തും ചെയ്യാനുള്ള ലൈസന്‍സ് തന്ന പ്രേക്ഷകരില്‍ നിന്നും എനിക്ക് ഒരുപാട് വാത്സല്യം ലഭിച്ചു.
കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണോ പ്രസവം റെക്കോര്‍ഡ് ചെയ്തതാണോ ശ്വേതയ്ക്ക് ബുദ്ധിമുട്ടായി തോന്നിയതെന്ന ചോദ്യവും വന്നിരുന്നു. ‘ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഐറ്റം സോങ്ങുകള്‍ മുതല്‍ ഫോട്ടോ സെഷന്‍ വരെ എല്ലാം ഞാന്‍ ഒരു ജോലിയായി ചെയ്തിട്ടുണ്ട്. എന്നെ മനസ്സില്‍ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമ്പോള്‍ എനിക്ക് നന്ദിയും അനുഗ്രഹവും തോന്നാറുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കളിമണ്ണ് എന്ന സിനിമ മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും എടുക്കാതെ അവസാനം എന്റെ അടുത്ത് വന്നതല്ല. അത് എന്റെ അടുത്തേക്കാണ് ആദ്യം വന്നത്. ഞാന്‍ അത് ചെയ്യാമെന്ന് പറയുകയായിരുന്നു. കോണ്ടത്തിന്റെ പരസ്യം ചെയ്തപ്പോള്‍ ഒരു മോഡലായി ജോലിയുടെ ഭാഗമായി ഞാനത് എടുത്തു. എന്റെ ജോലി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അച്ഛന്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നു. കാരണം പരസ്യം കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കില്‍ അത് വിജയിച്ചു എന്നാണ്.