വയനാട്: സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഡിസിസി അധ്യക്ഷ നിയമനവും കെപിസിസി പുനസംഘടനയും കാരണമാവുമെന്ന് സൂചന. ഡിസിസി അധ്യക്ഷ നിയമനങ്ങള്‍ക്കെതിരേ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും പിന്തുണ നല്‍കാതെ ഒപ്പമുള്ള കുറച്ച് നേതക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന ടി സിദ്ദിഖ് വയനാട്ടില്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചയായിരിക്കുകയാണ്.
കെപിസിസി പുനസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. എംഎല്‍എയായ ടി സിദ്ദിഖ് പാര്‍ട്ടിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമാണ് വഹിക്കുന്നത്. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്നും, ഇപ്പോള്‍ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇപ്പോഴും പാര്‍ട്ടിയില്‍ താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി എന്നാണ് സൂചന. ആരെങ്കിലും മുന്‍കൈ എടുത്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളു എന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.