നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി; ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല

February 8, 2022
166
Views

നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബില്ലിന് ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്.കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്ടോബറിലാണ് ബില്ല് ആദ്യമായി പാസാക്കുന്നത്. ഏകകണ്ഠമായി തന്നെയായിരുന്നു പാസാക്കിയതും. അത് ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്‌തിരുന്നു. 142 ദിവസങ്ങൾക്ക് ശേഷം ഗവർണർ ബില്ല് മടക്കി അയക്കുകയും ചെയ്‌തു.

ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തമിഴ്നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായി അതിന് ശേഷമാണ് ഇപ്പോൾ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് വീണ്ടും പാസാക്കിയത്.ഇന്ന് തന്നെ ബില്ല് ഗവർണർക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇനിയും ഈ ബില്ല് മടക്കി അയക്കാൻ ഗവർണർക്ക് സാധിക്കില്ല. കാരണം നിയമവിരുദ്ധമായിട്ടാണ് ഗവർണർ ഇതിൽ ഇടപെട്ടതും ബില്ല് മടക്കിയതും എന്ന ആരോപണമാണ് പ്രതിപക്ഷ ഭരണപക്ഷ പാർട്ടികളുടേത്. ഇനിയും അത് പാസ്സാക്കിയില്ലെങ്കിൽ വലിയ രീതിയിലേക്ക് പ്രതിഷേധം ഉയരുമെന്നും നേതാക്കൾ അറിയിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *