പല്ലുകളിലെ മഞ്ഞ നിറം മിക്ക ആള്‍ക്കാരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്.
പല്ലുകളിലെ മഞ്ഞ നിറം മിക്ക ആള്‍ക്കാരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ വരാം.
ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം പല്ലുകള്‍ വൃത്തിയായി തേക്കുക എന്നതാണ്. പല്ലിലെ മഞ്ഞ നിറം മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം…
ഒന്ന്…
പല്ലിന്‍റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴി ഉപ്പാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ നല്ലതാണ്.
രണ്ട്…
ഒരു ടീസ്പൂണ്‍ വെള്ളിച്ചെണ്ണ വായില്‍ നിറയ്‌ക്കുക. 20 മിനിറ്റിന് ശേഷം ഇത് തുപ്പിക്കളയുക. ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. ബാക്ടീരിയകളെ തടയാനും കറകളെ അകറ്റാനും പല്ലുകളെ സംരക്ഷിക്കാനും ഇത് ഉത്തമമാണ്.
മൂന്ന്…
മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കുന്നു.