ആര്‍ക്കും ശ്രീകോവിലില്‍ കയറി പൂജ നടത്താവുന്ന അപൂര്‍വ വീരശൈവ ക്ഷേത്രം കേരളത്തില്‍

March 18, 2024
3
Views

എല്ലാ മതസ്ഥര്‍ക്കും ശ്രീകോവിലില്‍ കയറി പൂജ നടത്താന്‍ കഴിയുന്ന ഒരു അപൂര്‍വ ക്ഷേത്രമുണ്ട് കേരളത്തില്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ, വലിയ വിപ്ലവത്തിന് തുടക്കം കുറിച്ച ഒരു ക്ഷേത്രമാണിത്.  കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള ശാസ്താംകോട്ടയിൽ നിന്നും കുറച്ച് അകലെയായി പനംപെട്ടി  എന്ന് പറയുന്ന സ്ഥലത്താണ്, ആ മഹാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  

വീരശൈവ മഹാശിവലിംഗ കൈലാസ മഹാദേവർ ക്ഷേത്രം എന്ന ഈ വിശുദ്ധ ദേവാലയത്തില്‍ ഏതു ജാതി മതസ്ഥർക്കും, സ്ത്രീകൾക്കും ഉൾപ്പെടെ പൂജാരിയോടൊപ്പം ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ കടന്നു ഭഗവാനെ പൂജിക്കാൻ കഴിയും എന്നുള്ളതാണ് ഈ ക്ഷേത്രത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്, ഇത്തരത്തിൽ പൂജ ചെയ്യാൻ കഴിയുന്ന കേരളത്തിലെ ആദ്യത്തെ ഏക ക്ഷേത്രം എന്ന പേരും കൈലാസ മഹാദേവർ  ക്ഷേത്രത്തിന് സ്വന്തമാണ്, കാശികൈലാസ ക്ഷേത്രത്തിന്‍റെ മാതൃകയിൽ  ശിവപാർവതി  സങ്കൽപ്പത്തിലാണ് ക്ഷേത്രം പണിതിട്ടുള്ളത്,

വീരശൈവ കാശി പീഠം മഠാധിപതി  ശ്രീ ശ്രീ ശ്രീ 1008 ജഗത് ഗുരു ഡോ ചന്ദ്രശേഖര ശിവാചാര്യ സ്വാമിജിയാണ് മഹാശിവലിംഗ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്, കേരളത്തിലെ ആദ്യത്തെ പഞ്ചാചാര്യ ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഇടനിലക്കാരൻ ഇല്ലാതെ ഭഗവാനെ പൂജിക്കാനും സേവിക്കാനും അവസരം നൽകുന്ന നവോത്ഥാന ആശയമാണ് ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയിരിക്കുന്നത്  ഈ മഹാക്ഷേത്രത്തിനൊപ്പം തന്നെ കേരളസംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഒരു സാംസ്കാരിക കേന്ദ്രം കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്  ഈ മഹാക്ഷേത്രത്തോടൊപ്പം

നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പൂർണ കായ  ചിത്രങ്ങൾ ഉൾപ്പെടുത്തിയ നവോത്ഥാന പാർക്കും ഇവിടെ സ്ഥിതി ചെയ്യുന്നു , വീരശൈവ സമുദായത്തിന്റെ ലോകാരാധ്യനായ ഗുരു ശ്രീ  ബസവേശ്വരന്റെ  പൂർണ്ണ കായ പ്രതിമയും, ഈ ക്ഷേത്രത്തോടൊപ്പമുണ്ട്, നാനാ ജാതി മതസ്ഥർ ഉൾപ്പെടുന്ന ബസവേശ്വര  പീപ്പിൾ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മഹാ ക്ഷേത്രം,

ദിവസവും നൂറുകണക്കിന് ഭക്തജനങ്ങളാണ് പൂജകൾ ചെയ്യാനും ഭഗവാന്റെ ദർശനത്തിനുമായി ഇവിടേക്ക് ഒഴുകിയെത്തുന്നത്, കേരള നവോത്ഥാന ചരിത്രത്തിൽ പുതിയ വിപ്ലവം രചിച്ചുകൊണ്ട് ശാസ്താംകോട്ടയിലെ പനപ്പട്ടിയിൽ ആ മഹാക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. എല്ലാവരും ഒന്നാണെന്നുള്ള സന്ദേശം ഉയർത്തിക്കൊണ്ട് നിലകൊള്ളുന്ന വീരശൈവ മഹാശിവലിംഗ കൈലാസ മഹാദേവ ക്ഷേത്രം തീര്‍ച്ചയായും ഓരോരുത്തരും സന്ദര്‍ശിക്കേണ്ടതാണ്. 

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *