ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്കറെ ത്വയ്യിബ ഭീകരരെ സൈന്യം വധിച്ചു.
ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്കറെ ത്വയ്യിബ ഭീകരരെ സൈന്യം വധിച്ചു.
പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണെന്ന് എ.ഡി.ജി.പി കശ്മീര്‍ വിജയ് കുമാര്‍ അറിയിച്ചു. നിയന്ത്രണരേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് തകര്‍ത്തത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇന്ന് പുലര്‍ച്ചെ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിക്കുകയായിരുന്നു. ജമ്മുകശ്മീര്‍ പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരതെ വധിച്ചത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യം രണ്ടുപേരെയാണ് വധിച്ചത്.