ടെസ്‌ല സൈബർട്രക്ക് ഉല്‍പ്പാദനം 2023-ലേക്ക് മാറ്റി

February 2, 2022
166
Views

ഇലക്ട്രിക് വാഹനമായ ടെസ്‌ല സൈബർട്രക്ക് അനാച്ഛാദനം ചെയ്‍തതുമുതൽ, അമേരിക്കന്‍ വാഹന ഭീമന്‍ ഉൽപ്പാദന സമയക്രമങ്ങൾ നിശ്ചയിക്കുകയും അവ ഒന്നിലധികം തവണ വൈകിപ്പിക്കുകയും ചെയ്‍തു. ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനം കൂടി ഇതുസംബന്ധിച്ച് നടത്തിയിരിക്കുകയാണ് ടെസ്‍ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ന്റെ ആരംഭം വരെ യൂട്ടിലിറ്റി ട്രക്കിന്റെ ഉത്പാദനം ആരംഭിക്കാൻ കഴിയില്ലെന്ന് കമ്പനി വെളിപ്പെടുത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ഒരു അഭിമുഖത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താൻ നേരത്തെ വാഗ്ദാനം ചെയ്‍തതുപോലെ 2022 ൽ കമ്പനി സൈബർട്രക്കിന്റെ നിർമ്മാണം ആരംഭിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിഇഒ ഇതിനകം തന്നെ 2021 അവസാനം മുതൽ 2022 അവസാനം വരെ ഉൽപ്പാദനം കാലതാമസം വരുത്തിയിട്ടുണ്ട്, ഇപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം അടുത്ത വർഷം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സൈബർട്രക്കിന്റെ നിർമ്മാണം വൈകുന്നതിന് കാരണമായ മറ്റ് ഘടകങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, വിലനിർണ്ണയവും ഉൾപ്പെടുത്തിയ സാങ്കേതികവിദ്യയ്ക്ക് ആളുകൾ എന്ത് നൽകാൻ തയ്യാറാണ് എന്നതാണ് പ്രധാന പ്രശ്‌നം എന്നും എങ്ങനെ സൈബർട്രക്ക് താങ്ങാനാവുന്നതാക്കാം എന്നതാണ് കമ്പനിയുടെ ആലോചനയെന്നും മസ്‍ക് കൂട്ടിച്ചേർത്തു. ടെസ്‌ല സൈബർട്രക്ക് 2021-ൽ ഉൽപ്പാദനം ആരംഭിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, EV നിർമ്മാതാവ് അതിന്റെ നിർമ്മാണം 2022 വരെ കാലതാമസം വരുത്തി, ഇപ്പോൾ ഈ സമീപകാല പ്രഖ്യാപനത്തോടെ 2023 വരെ വൈകുമെന്ന് ചുരുക്കം.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *