പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്ബ് ലഭ്യമാക്കും: മന്ത്രി വി. ശിവൻകുട്ടി

January 23, 2024
27
Views

പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്ബ് പഴയ സിലബസിലുള്ള പാഠപുസ്തകങ്ങളും രണ്ടാഴ്ച മുമ്ബ് പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.

ശിവൻകുട്ടി പറഞ്ഞു.

കോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്ബ് പഴയ സിലബസിലുള്ള പാഠപുസ്തകങ്ങളും രണ്ടാഴ്ച മുമ്ബ് പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.

ശിവൻകുട്ടി പറഞ്ഞു. രണ്ട് കോടി 26 ലക്ഷം രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ
കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുസംസാരിക്കുകയായിരുന്നു മന്ത്രി.
1, 3, 5, 7, 9 ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളും 2, 4, 6, 8, 10 ക്ലാസുകളില്‍ പഴയ പാഠപുസ്തകങ്ങളുമാണ് ഈ അധ്യയനവർഷമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസമേഖലയില്‍ സമഗ്ര പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സിലബസ് അടക്കമുള്ളവ പരിഷ്‌കരിക്കുന്നത്. തീക്ഷ്ണമായ മുന്നേറ്റങ്ങളിലൂടെയാണ് സാർവത്രിക വിദ്യാഭ്യാസം സാധ്യമായത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ആവുന്നത്ര സഹായം ചെയ്തുകൊടുക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഇനി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും നന്നായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും ഏറ്റവും മോശമായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും അറിയണം. അധ്യാപനരീതിയില്‍ മാറ്റങ്ങള്‍ വേണം. അധ്യാപകർക്ക് ഒരാഴ്ചനീളുന്ന പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കാത്തത് ഉദ്യോഗപരമായ വീഴ്ചയായും കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍പ്പെടുത്തി 7707 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്്. നാലു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം പ്രിൻസിപ്പലിന്റെ മുറിയും അടങ്ങുന്നതാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ പുതിയ കെട്ടിടം.
ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മറവൻതുരുത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ പി.കെ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പ്രവീണ്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ഷിജു, ഗ്രാമപഞ്ചായത്തംഗം പോള്‍ തോമസ്, ഉത്തരവാദിത്വ ടൂറിസം വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോള്‍, മേഖലാ ഉപ ഡയറക്ടർ കെ.ആർ.ഗിരിജ, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, കടുത്തുരുത്തി ഡി.ഇ.ഒ. പ്രീത രാമചന്ദ്രൻ, വൈക്കം എ.ഇ.ഒ: എം.ആർ. സുനിമോള്‍, പ്രിൻസിപ്പല്‍ എൻ. അനിത, എന്നിവർ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *