ഈ വര്‍ഷം ആദ്യം മാരുതി സുസുക്കി ജിംനി പുറത്തിറക്കിയപ്പോള്‍ അത് മഹീന്ദ്ര ഥാറിനെ ഓഫ് റോഡ് സിംഹാസനത്തില്‍ നിന്ന് താഴെയിറക്കുമെന്ന് വിശ്വസിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം മാരുതി സുസുക്കി ജിംനി പുറത്തിറക്കിയപ്പോള്‍ അത് മഹീന്ദ്ര ഥാറിനെ ഓഫ് റോഡ് സിംഹാസനത്തില്‍ നിന്ന് താഴെയിറക്കുമെന്ന് വിശ്വസിച്ചിരുന്നു.
എന്നിരുന്നാലും, മത്സരത്തിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍, മഹീന്ദ്ര ഥാറിന് മുന്നില്‍ ജിംനി കീഴടങ്ങുന്ന അവസ്ഥയാണ്. നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതോടെ ഥാര്‍ ജിംനിയേക്കാള്‍ ആറ് മടങ്ങ് അധികം വിറ്റഴിച്ചതായി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ജിംനിക്ക് 1,020 യൂണിറ്റ് വില്‍പ്പന മാത്രമേ നേടാനായുള്ളൂ, മറുവശത്ത്, ഥാറിന് 5,810 വില്‍പ്പന രേഖപ്പെടുത്താൻ കഴിഞ്ഞു, ഏകദേശം ആറ് മടങ്ങ് എന്നത് ശ്രദ്ധേയമാണ്. വില്‍പ്പനയുടെ വിശദമായ വിശകലനത്തിലേക്ക് വരുമ്ബോള്‍, മുകളില്‍ സൂചിപ്പിച്ചതുപോലെ, ജിംനി നവംബറില്‍ 1,020 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വര്‍ഷം മോഡല്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍, വാര്‍ഷിക വളര്‍ച്ച കണക്കുകൂട്ടാൻ നിര്‍വ്വാഹമില്ല.
എന്നിരുന്നാലും, പ്രതിമാസ അടിസ്ഥാനത്തില്‍, ജിംനിയുടെ വില്‍പ്പനയില്‍ 45 ശതമാനം ഇടിവുണ്ടായി എന്നതാണ് വാസ്തവം. ഒക്ടോബറില്‍ ജിംനി 1,852 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. ഥാറിലേക്ക് വരുമ്ബോള്‍, വാര്‍ഷിക വളര്ച്ചാടിസ്ഥാനത്തില്, ഓഫ് റോഡ് മോഡലിന് 46 ശതമാനം വളര്‍ച്ച കൈവരിക്കാൻ കഴിഞ്ഞു, അതേസമയം വാഹനത്തിന്റെ പ്രതിമാസ വളര്‍ച്ച 4.0 ശതമാനം മാത്രമായിരുന്നു. ഒക്ടോബറില്‍ 5,593 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്താൻ ഥാറിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.
മഹീന്ദ്ര ഥാറിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം? മുകളില്‍ പറഞ്ഞതുപോലെ, മാരുതി സുസുക്കി ജിംനി രാജ്യത്ത് അവതരിപ്പിച്ചപ്പോള്‍, ജിംനി ഥാറിന്റെ വിപണി വിഹിതത്തിന്റെ വലിയൊരു ഭാഗം കവര്‍ന്നെടുക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. മാരുതി മോഡലിന് മുന്നില്‍ വമ്ബൻ ഥാറിന്റെ കൊമ്ബ് ഒടിയും എന്ന് പലരും പ്രതീക്ഷിച്ചിരുന്നു.
എന്നിരുന്നാലും, അത് നടന്നില്ല എന്ന് മാത്രമല്ല, ജിംനിക്ക് അതിന്റെ ആല്‍ഫ, സീറ്റ വേരിയന്റുകളില്‍ യഥാക്രമം ഒരു ലക്ഷം രൂപയുടെയും രണ്ട് ലക്ഷം രൂപയുടെയും ഗണ്യമായ കിഴിവുകള്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ മാറ്റങ്ങള്‍ക്കും വില കിഴിവിനും മഹീന്ദ്ര ഥാറുമായി വളരെയധികം ബന്ധമുണ്ട്. അതിനാല്‍ ഥാറിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ അറിയാൻ ജിജ്ഞാസയുള്ളവരാണ് എങ്കില്‍, തുടര്‍ന്ന് വായിക്കുക.
വലിയ സൈസും വലിയ റോഡ് പ്രെസൻസും: മാരുതി സുസുക്കി ജിംനിയേക്കാള്‍ വളരെ വലുതാണ് മഹീന്ദ്ര ഥാര്‍ എന്നത് നമുക്ക് എല്ലാവര്ക്കും അറിയുന്ന ഒരു വസ്തുതയാണ്. 3,985 mm എന്ന ഒരേ നീളമാണെങ്കിലും, ജിംനിക്ക് ഥാറിനേക്കാള്‍ വീതി കുറവും ഉയരം കുറവാണ്. ഥാറിന് 226 mm ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്.
അതേസമയം ജിംനി 210 mm മാത്രമാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഈ അളവുകളെല്ലാം വലിയ വലിപ്പ വ്യത്യാസത്തിന് കാരണമാകുന്നു എന്ന് നിസംശയം പറയാം. ഇന്ത്യയില്‍, എസ്യുവി വാങ്ങുന്നവര്‍ വലിയ എസ്യുവികളെ ഇഷ്ടപ്പെടുന്നു എന്നതും ഒരു വസ്തുതയാണ്. ജിംനിയേക്കാള്‍ വളരെ ബോള്‍ഡും അഗ്രസ്സീവുമായ റോഡ് സാന്നിധ്യവും മഹീന്ദ്ര ഥാറിനുണ്ട്.
കൂടുതല്‍ ശക്തമായ എഞ്ചിൻ ഓപ്ഷനുകള്‍: 104 PS മാക്സ് പവറും 134 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ ഒരൊറ്റ പവര്‍ട്രെയിൻ ഓപ്ഷനില്‍ മാത്രമാണ് മാരുതി സുസുക്കി തങ്ങളുടെ ജിംനി ഓഫ്റോഡ് മോഡലിനെ വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, മഹീന്ദ്ര ഥാര്‍ ഒട്ടനവധി വ്യത്യസ്ത പവര്‍ട്രെയിൻ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ, 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് എന്നിവ ഥാറില്‍ ലഭിക്കും. ഏകദേശം 116 bhp പവര്‍ ഉത്പാദിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ കരുത്തുള്ള ഥാര്‍ പോലും മാരുതി സുസുക്കി ജിംനിയേക്കാള്‍ ശക്തമാണ്, ഇത് വില്‍പ്പന കളക്കുകളില്‍ വലിയ അസമത്വത്തിന് കാരണമായി.
വ്യത്യസ്ത റൂഫ് ഓപ്ഷനുകള്‍: ഥാറിന്റെ വിജയത്തിന് കാരണമായ മറ്റൊരു കാരണം വ്യത്യസ്ത റൂഫിന്റെ ഓപ്ഷനുകളാണ്. മഹീന്ദ്ര ഥാര്‍ ഹാര്‍ഡ്ടോപ്പും സോഫ്റ്റ് ടോപ്പ് റൂഫും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് നിരവധി ഓപ്ഷനുകള്‍ നല്കുന്നു. അതേസമയം, ജിംനി, ഹാര്‍ഡ്ടോപ്പ് റൂഫില്‍ മാത്രമാണ് വരുന്നത്, ഇത് ഉപഭോക്താക്കളുടെ ചോയിസുകളെ പരിമിതപ്പെടുത്തുന്നു.
റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷൻ: ഇന്ത്യയില്‍ ധാരാളം ആളുകള്‍ക്ക്, ഒരു എസ്യുവി സ്റ്റൈലിംഗ് വേണം എങ്കിലും, ഹാര്‍ഡ്കോര്‍ ഓഫ് റോഡിംഗ് കഴിവുകള്‍ ആവശ്യമുണ്ടാവില്ല. അത്തരക്കാര്‍ക്ക് ആയിട്ടാണ്, മഹീന്ദ്ര RWD ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്, ഇതുവരെ ഇതും മാര്‍ക്കറ്റില്‍ ഒരു വൻ വിജയമാണ്.
ഥാറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് RWD പതിപ്പാണ്, മോഡലിന് 10.98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, 12.74 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന ജിംനി ബേസ് വേരിയന്റിനേക്കാള്‍ കുറവാണിത്. ഈ താങ്ങാനാവുന്ന വില ഥാറിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ക്ലാസിക് ജീപ്പ് ഷെയിപ്പും പാരമ്ബര്യവും: ഒടുവില്‍, മഹീന്ദ്ര ഥാറിന്റെ ഉയര്‍ന്ന വില്‍പ്പന കണക്കുകള്‍ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം തല്‍ക്ഷണം തിരിച്ചറിയാൻ കഴിയുന്ന ജീപ്പിന്റെ ആകൃതി എന്ന ഘടകമാണ്. ഓഫ്-റോഡ് കഴിവുകള്‍ക്ക് പേരുകേട്ട മുൻഗാമികളുടെ വംശപാരമ്ബര്യം ഥാര്‍ മാറ്റമില്ലാതെ തുടര്‍ന്ന് കൊണ്ടുപോവുന്നു. എന്നിരുന്നാലും, മറുവശത്ത്, ഇന്ത്യയിലെ ജിംനിക്ക് അത്ര വലിയ ചരിത്രമില്ല, ഐതിഹാസിക മാരുതി ജിപ്സിയുമായി ഒരു ചെറിയ കണക്ഷൻ മാത്രമേ വാഹനത്തിനുള്ളൂ.