പന്തളം: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത ജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ 24 ആരംഭിക്കും.
നാളെ വൈകിട്ട് 7നു നവരാത്രി സംഗീതോത്സവം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. 7.45നു ഭജൻ. 16നു രാത്രി 7.30നു സംഗീത സദസ്സ്. 17നു രാത്രി 7.30നു ഭജൻ, 18നു രാത്രി 7നു ജുഗൽബന്ദി. 19നു വൈകിട്ടു 4.30നു സർവ്വൈശ്വര്യപൂജ, 7.30നു കഥകളി. 20നു രാവിലെ 10നു നവാക്ഷരീഹോമം, വൈകിട്ടു 4.30നു നാരങ്ങവിളക്ക് പൂജ, രാത്രി 7.30നു സാമ്പ്രദായിക് ഭജൻ.
21നു വൈകിട്ടു 4നു കുമാരീപൂജ, രാത്രി 7.30നു വീണക്കച്ചേരി, 22നു വൈകിട്ടു 4.30നു പൂജവയ്പ്, രാത്രി 7.30നു വയലിൻ കച്ചേരി. 23നു രാവിലെ 10നു നവഗ്രഹപൂജ, വൈകിട്ടു 4.30നു അവഭൃഥസ്നാനം, രാത്രി 7.30നു പുല്ലാങ്കുഴൽ കച്ചേരി.
24നു രാവിലെ 8നു വിദ്യാരംഭം. ചടങ്ങിനു ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഭദ്രദീപം തെളിക്കും. എൻഎസ്എസ് ഡയറക്ടർ ബോർഡംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി വിജയദശമി സന്ദേശം നൽകും. 9.30നു പഞ്ചരത്ന കീർത്തനാലാപനം, 10.30നു സംഗീതാർച്ചന, 12.30നു സമൂഹസദ്യ, വൈകിട്ട് 6നു ചെണ്ടമേളം അരങ്ങേറ്റം, രാത്രി 7.30ന് നൃത്തോത്സവം.
ഗണപതിഹോമം, ഗായത്രിഹോമം, ലളിതാ സഹസ്രനാമം, ദേവീഭാഗവതപാരായണം, പ്രഭാഷണം, എന്നിവ എല്ലാദിവസവും നടക്കും
നവംബർ 5നു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിൽ നൂറുംപാലും സർപ്പബലി യും, 6 മുതൽ 10 വരെ അഷ്ടബന്ധകലശ ക്രിയകളും നടക്കും.