കിടിലന്‍ മത്തി പീര പറ്റിച്ചത്

February 3, 2022
86
Views

കിടിലന്‍ മത്തി പീര പറ്റിച്ചത്

ചേരുവ 1

ഒരു കിലോ മത്തി വൃത്തിയാക്കി മൂന്നോ നാലോ ആയി മുറിച്ച് വെള്ളം വറ്റാന്‍ വെക്കുക

ചേരുവ 2.

ചുവന്ന ഉള്ളി അല്ലെങ്കില്‍ കുഞ്ഞുള്ളി മുക്കാല്‍ കപ്പ് .
വെളുത്തുള്ളി പത്ത് അല്ലികള്‍ .
ഇഞ്ചി ഒന്നര ഇഞ്ച് കഷണം ചെറുതായി നുറുക്കിയത്
കാന്താരി മുളക് എരിവിന്റെ ആവശ്യാനുസരണം
കാ‍ന്താരി ഇല്ലെങ്കില്‍ പച്ചമുളക് കൊണ്ട് അട്ജസ്റ്റ് ചെയ്യാം.
കറിവേപ്പില രണ്ടു തണ്ട്
കുടം പുളിയുടെ മൂന്ന് ചുളകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്

ചേരുവ 3.

വെളിച്ചെണ്ണ രണ്ടു സ്പൂണ്‍
കടുക്

ചേരുവ നാല്

തേങ്ങ ചിരവിയത് രണ്ടു കപ്പ്
മഞ്ഞള്‍ പൊടി നാല് നുള്ള്

ഇനി

വെളിച്ചെണ്ണ മൂപ്പിച്ചു കടുക് പൊട്ടിക്കുക

ഇഞ്ചി വെളുത്തുള്ളി ഇതിലേക്ക് ഇട്ടു വാടി വരുമ്പോള്‍ കുഞ്ഞുള്ളി അരിഞ്ഞു വെച്ചത് കൂടി ചേര്‍ക്കുക . ഇത് വഴട്ടണ്ട കാര്യം ഇല്ല.

പിന്നെ തേങ്ങ ഒന്ന് ഒതുക്കിയത് ഇതിലേക്ക് ചേര്‍ത്ത് ഇളക്കി മഞ്ഞള്‍ പൊടിയും ചേര്‍ക്കുക , കറി വേപ്പിലയും കുടം പുളിയും ഒപ്പം കാന്താരി അല്ലെങ്കില്‍ പച്ച മുളകും ചേര്‍ത്ത് ഇളക്കി ഒന്ന് അടച്ചു വെക്കുക.

ഒരു മിനിട്ടിനു ശേഷം മീന്‍ നുറുക്കുകള്‍ കൂടി ചേര്‍ത്ത് ഉപ്പു ആവശ്യത്തിനു ഇട്ടു കാല്‍ കപ്പു വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ പത്ത് മിനിട്ട് വേവിക്കുക, വെള്ളം ഒക്കെ ഓപ്ഷണല്‍ ആണ്.

അല്പം പോലും വെള്ളം ചേര്‍ക്കാതെയും പറ്റിക്കാം. പക്ഷെ അതീവ ശ്രദ്ധ വേണം അല്ലെങ്കില്‍ അടിയില്‍ പിടിക്കും.മീന്‍ വെന്തു കഴിയുമ്പോള്‍ തുറന്നു വെച്ച് വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ രുചിക്ക് അനുസരിച്ച് വെള്ളം പറ്റിച്ചെടുക്കുക. കിടിലന്‍ മീന്‍പീര റെഡി.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *