ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
ജനുവരി 28 ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഫെബ്രു. 25 ആണ് പുതിയ റിലീസ് തീയതി.
ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം. കൂടാതെ, പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ പ്രദീപ് ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രമാണ് വെയില്‍.