നിലമ്ബൂർ വെളിയംതോടിലെ തുണിക്കടയില്‍ മോഷണ ശ്രമം.
നിലമ്ബൂർ: നിലമ്ബൂർ വെളിയംതോടിലെ തുണിക്കടയില്‍ മോഷണ ശ്രമം. ശനിയാഴ്ച പുലർച്ചെ 3.28നും 4-02നുമിടയിലുമാണ് പുരുഷൻമാരുടെ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടയില്‍ മോഷണശ്രമം നടന്നത്.
ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകയറുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയിലുണ്ട്. തുണിക്കൊണ്ട് മുഖം മറച്ച മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പണം ഒന്നുംകിട്ടാതെ വന്നതോടെ ജീൻസും ഷർട്ടുമെടുത്ത് മോഷ്ടാവ് മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.
ഇടക്കിടെ സി.സി.ടി.വിയിലേക്ക് നോക്കി തന്റെ മുഖം കാണുന്നില്ലെന്ന് മോഷ്ടാവ് ഉറപ്പുവരുത്തുന്നുണ്ട്. മേശയില്‍ ആകെ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കട ഉടമ റഫീഖ് പറഞ്ഞു. സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ കട ഉടമ നല്കിയ പരാതിയില്‍ നിലമ്ബൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.