ന്യൂഡല്‍ഹി; രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി 16 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.പ്രധാനമന്ത്രി ഗതി ശക്തി വെര്‍ച്വല്‍ കോണ്ഫ്രന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ ഇന്ത്യയില്‍ ഉള്‍പ്പെടുന്ന മധ്യപ്രദേശ്, യുപി, ഛത്തിസ്ഗഢ്, രാജസ്ഥാന്, മഹാരാഷ്ട്ര തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും വിമാനത്താവളങ്ങള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ഗതി ശക്തിയുടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘മധ്യപ്രദേശിലെ റെവയിലായിരിക്കും ഒരു വിമാനത്താവളം. ഛത്തിസ്ഗഢില്‍ അംബികാപൂര്‍, ബിലാസ്പൂര്‍, ജഗ്ദല്‍പൂര്‍ എന്നിവിടങ്ങളിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കും. യുപിയില്‍ ഒമ്ബത് വിമാനത്താവളങ്ങളാണ് നിര്‍മിക്കുക. മഹാരാഷ്ട്രയില്‍ രണ്ട് വിമാനത്താവളങ്ങളും നിര്‍മിക്കും. പിഎം ഗതി ശക്തിയുടെ കീഴില്‍ ഒരു ലക്ഷം കിലോമീറ്റര്‍ നാഷണല്ഹൈവയും നിര്‍മിക്കും’- മന്ത്രി പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷം കൊണ്ട് രാജ്യത്ത് 70 വിമാനത്താവളങ്ങളാണ് നിര്‍മിച്ചതെന്നും കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 66 വിമാനത്താവളങ്ങള്‍ നിര്‍മിച്ചെന്നും ആകെ വിമാനത്താവളങ്ങളുടെ എണ്ണം 140 ആയെന്നും അദ്ദേഹം പറഞ്ഞു.