കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ പരീക്ഷിക്കാം ഈ കാര്യങ്ങൾ …

January 31, 2022
103
Views

കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്ന സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും.

ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും.

ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടുന്നതും കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്.

ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

വെള്ളരി മുറിച്ച് കൈമുട്ടില്‍ 15 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും.

ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *