മഴക്കാലമായതോടെ കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാര്‍
കോട്ടയം: മഴക്കാലമായതോടെ കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാര്‍ ജില്ലയിലെത്താൻ സാദ്ധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മോഷണം പെരുകിയതോടെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷനുകളും രംഗത്തെത്തി.
വൈക്കം ഭാഗത്ത് കഴിഞ്ഞ ദിവസം മോഷണമുണ്ടായതിന് പിന്നാലെ മലയോര മേഖലകളിലും കള്ളൻമാര്‍ വിലസുകയാണ്. മഴക്കാലത്ത് തമിഴ് തിരുട്ടുസംഘം വ്യാപകമായി മോഷണത്തിന് എത്താറുണ്ട്. വീട് തകര്‍ത്ത് ആക്രമിച്ച് മോഷണം നടത്തുന്ന സ്വഭാവക്കാരായതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം മോഷ്ടാക്കളെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നതെങ്കിലു എത്ര പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.ഒറ്റയ്ക്ക് താമസിക്കുന്നവര്‍ അയല്‍പക്കങ്ങളിലെ ഫോണ്‍നമ്ബറുകള്‍ ശേഖരിച്ചുയ്ക്കണമെന്നും പൊലീസ് പറയുന്നു.
ശ്രദ്ധിക്കേണ്ടത്
രാത്രി മൊബൈലില്‍ ചാര്‍ജുണ്ടെന്ന് ഉറപ്പാക്കണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. വീടിന്റെ മുൻവാതിലുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. വാതിലുകള്‍ക്ക് പിന്നില്‍ രണ്ട് ഇരുമ്ബുപട്ടകള്‍ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും.
ജനല്‍പ്പാളികള്‍ അടച്ചിടുക. അപരിചിതര്‍ കോളിംഗ്ബെല്‍ അടിച്ചാല്‍ ജനല്‍വഴി അകന്നുനിന്ന് സംസാരിക്കുക. രാത്രികാലങ്ങളില്‍ വീടിന്റെ മുൻവശത്തും പിൻവശത്തും ലൈറ്റ് ഇടുക. നിരീക്ഷണ ക്യാമറകള്‍ ഉണ്ടെങ്കില്‍ റെക്കാഡിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രി പൈപ്പുതുറന്ന് വെള്ളമൊഴുകുന്ന ശബ്ദമോ, ഗേറ്റില്‍ ആരെങ്കിലും മുട്ടുന്ന ശബ്ദമോ കേട്ടാല്‍ വാതില്‍ തുറന്ന് പുറത്തിറങ്ങരുത്.
മറ്റ് നിര്‍ദേശങ്ങള്‍
കമ്ബിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
വീടുപൂട്ടി പുറത്തുപോകുന്നത് കൂടുതല്‍ ദിവസം നീണ്ടാല്‍ പൊലീസിനെ അറിയിക്കണം
പത്രം, പാല്‍, തപാല്‍ എന്നിവ നല്‍കേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കണം
പകല്‍ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോണ്‍ നമ്ബര്‍ സേവ് ചെയ്ത് സൂക്ഷിക്കണം