ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ത്രിപുരയില്‍ സമരപ്രഖ്യാപനവുമായി തിപ്ര മോത. മരണം വരെ നിരാഹാരം കിടക്കുമെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പ്രതികരിച്ചു.
ഗോത്ര വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഭരണഘടന പരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട പ്രദ്യോത് ബിക്രം മാണിക്യ ദേബ് കേന്ദ്ര സർക്കാർ ത്രിപുരയിലെ ജനങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചു. ഓഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം. ‘തന്റെ ആരോഗ്യം നല്ലതല്ല.താൻ മരിച്ചാല്‍ ഉത്തരവാദി കേന്ദ്രവും സംസ്ഥാനവുമാണ്… താൻ വിവാഹിതനല്ല, കുട്ടികളുമില്ല. ഇനി ആരും തന്നെ വിവാഹം കഴിക്കില്ല.
സ്വകാര്യ ജീവിതം അവസാനിച്ചു. 10 ദിവസത്തോളം ന്യൂഡല്‍ഹിയില്‍ കാത്തിരുന്നെങ്കിലും ചർച്ചകള്‍ ഒരു പരിഹാരവും ഉണ്ടാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അപമാനമായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, നിരാഹാര സമരം തുടങ്ങുമെന്ന് അദ്ദേഹം നേതാവ് പറഞ്ഞു. ആവശ്യങ്ങള്‍ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കില്‍ ജീവത്യാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.