കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കോഴിക്കോട്ട് ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല ചാൻസലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നിയമപരമായ ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നതുവരെ ഗവര്‍ണര്‍ക്ക് അവകാശങ്ങള്‍ ഉപയോഗിക്കാം. എസ്.എഫ്.ഐക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയല്ല, എല്ലാവരെയും നോക്കുകയാണ് പൊലീസിന്റെ ജോലി.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ? ബ്ലഡി ക്രിമിനല്‍സെന്ന് വിളിച്ചത് അവര്‍ ക്രിമിനലുകളാണെന്ന് ഗവര്‍ണര്‍ക്ക് തോന്നിയത് കൊണ്ടാവാമെന്നും ശശി തരൂര്‍ പറഞ്ഞു