സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ടൈഗര്‍ 3.
സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്പൈ ത്രില്ലറില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് വിവരങ്ങള്‍ ആണ് വന്നിരിക്കുന്നത്.ടൈഗര്‍ 3 ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ എത്തും എന്നാണ് പറയുന്നത്.
എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് എന്നായിരിക്കും എന്ന് സൂചനയില്ല. ജനുവരി അവസാനം റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചോ, അല്ലെങ്കില്‍ അതിന് മുന്‍പോ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് വിവരം.