ലോകത്തെ ഞെട്ടിച്ച ‘ടൈറ്റൻ ജലപേടക ദുരന്തം’ സിനിമയാകുന്നു

September 30, 2023
46
Views

ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ജൂണിലുണ്ടായ ടൈറ്റൻ ജലപേടക ദുരന്തം.

ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ജൂണിലുണ്ടായ ടൈറ്റൻ ജലപേടക ദുരന്തം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റൻ പിന്നീട് തകര്‍ന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.

അഞ്ച് യാത്രികരുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ഈ ദുരന്തത്തെ ആസ്പദമാക്കി ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

മൈൻഡ്‌റയറ്റ് എന്റര്‍ടൈൻമെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ. ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം. ജസ്റ്റിൻ മഗ്രേഗര്‍, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോാനഥൻ പറഞ്ഞു. സത്യമാണ് വലുത്, ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്‌ലാൻഡിക് സമുദ്രാന്തര്‍ ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു ടൈറ്റൻ. എന്നാല്‍ ജൂണ്‍ 18-ന് യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ ടൈറ്റനുമായുള്ള ആശയവിനിമയം മാതൃപേടകത്തിന് നഷ്ടമായിരുന്നു. ആദ്യഘട്ടത്തില്‍ ടൈറ്റനെ കുറിച്ചും യാത്രക്കാരെ കുറിച്ചും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കടലിനടിയിലെ ശക്തമായ മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് തകര്‍ന്നതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. ഓഷ്യൻഗേറ്റ് എക്‌പ്രെഡീഷൻസ് കമ്ബനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. ആഴക്കടലിലേക്കുള്ള പര്യവേഷണം അപടകരമായ പരീക്ഷണങ്ങളാണെന്ന് ടൈറ്റാനികിന്റെ സംവിധായകനും ആഴക്കടല്‍ പര്യവേഷകനുമായ ജെയിംസ് കാമറൂണ്‍ മുന്നറിയപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇവര്‍ യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *