ഇൻസ്റ്റഗ്രാമിലൂടെ അപകീര്ത്തിപെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോയുടെ പരാതിയില്‍ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്റ്റഗ്രാമിലൂടെ അപകീര്ത്തിപെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോയുടെ പരാതിയില്‍ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു.
ഇയാളെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. തന്റെ സോഷ്യല്‍മീഡിയ ഹാഡലില് വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിക്ക് ആസ്പദമായ ലിങ്കും നല്‍കിയിരുന്നു. എറണാകുളം പനങ്ങാണ് പൊലീസിനാണ് അന്വേഷണ ചുമതല.