താമരശ്ശേരി ചുരത്തില്‍ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇന്നും ശമനമില്ല.
താമരശ്ശേരി ചുരത്തില്‍ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇന്നും ശമനമില്ല. അവധി ദിനം പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം.
പൂജ അവധിയാഘോഷത്തിനായി വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് കൂട്ടമായി തിരിച്ചതോടെ താമരശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ വൈകുന്നേരം എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ചുരത്തിലുടെയുള്ള ഗതാഗതം പ്രതിസന്ധിയിലായത്.ക്രെയിനിന്‍റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുരത്തിന്റെ എട്ടാം വളവില്‍ നിന്ന് ലോറി നീക്കം ചെയ്തത്. വാഹനങ്ങള്‍ വരി തെറ്റിച്ച് കൊണ്ട് ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിച്ചതും ഗതാഗതക്കുരുക്കിന് കാരണമായി. അടിവാരം മുതല്‍ വൈത്തിരി വരെയുള്ള ഭാഗത്ത് ഇന്നലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി യാത്രക്കാരാണ് ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങി കിടന്നിരുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നതാണ് കുരുക്കഴിക്കുന്നതിന് തിരിച്ചടിയായി തുടരുന്നത്. ഗതാഗത നീക്കം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമവുമായി പൊലീസും എന്‍ഡിആര്‍എഫ് സംഘവും സജീവമായി രംഗത്തുണ്ട്.