മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി .
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി .
മുംബയ് വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം. യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തുടർന്ന് കുടുംബാംഗങ്ങള്‍ കുഞ്ഞിന് ട്രെയിനിന്റെ പേര് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം .
‘കാമായനി’ എന്നാണ് കുഞ്ഞിന് പേരിട്ടത്.മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരിയായ യുവതി . എന്നാല്‍ ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
അതേ കംപാർട്ട് മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ് ഇൻസ്‌പെക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു യാത്രക്കാരനാണ് പ്രസവത്തെക്കുറിച്ച് ആർപിഎഫിനെ അറിയിച്ചത്.
ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.