ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ടവര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ കേന്ദ്ര റെയില്‍വേ മന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തില്‍പ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി. കോറോമാണ്ടല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചര്‍ ട്രെയിനും പാളം തെറ്റി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ട്രെയിനുകളില്‍ നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഓറുപതോളം ആംബുലന്‍സുകളുമുണ്ട്.
ഒഡീഷ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം തുറന്നു. ഹെല്‍പ് ലൈന്‍ നമ്ബരുകള്‍ ചുവടെ:
ഹൗറ-033-26382217
ഖരഗ്പുര്‍-8972073925, 9332392339
ബാലസോര്‍-8249591559, 7978418322
ഷാലിമാര്‍-9903370746
ചെന്നൈ – 04425330952, 0442533095