ധൻബാദ്: അതിവേഗത്തില്‍ പോവുന്പോള് ട്രെയിൻ എമര്‍ജൻസി ബ്രേക്കിട്ടതിനെത്തുടര്‍ന്ന് രണ്ട് യാത്രികര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.05 ന് ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പര്‍സാബാദിന് സമീപം പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം.
ട്രെയിനിനു മുകളിലേക്ക് വൈദ്യുതി വയര്‍ വീണതിനെ തുടര്‍ന്നാണ് ട്രെയിൻ എമര്‍ജൻസി ബ്രേക്കിട്ടത്. ബ്രേക്കിട്ട സമയത്ത് പെട്ടെന്നുണ്ടായ കുലുക്കമാണ് മരണത്തിന് കാരണമായത്. ഈ സമയം ട്രെയിൻ 130 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
ഡീസല്‍ എൻജിൻ കൊണ്ടുവന്ന് ട്രെയിൻ ഗോമോയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഇലക്ട്രിക് എൻജിൻ ഉപയോഗിച്ച് ഡല്‍ഹിയിലേക്ക് പോയി. അപകടത്തെത്തുടര്‍ന്ന് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയുടെ (ഇസിആര്‍) ധൻബാദ് റെയില്‍വേ ഡിവിഷനിലെ ട്രെയിൻ ഗതാഗതം നാല് മണിക്കൂറിലധികം നിലച്ചു.