പാലക്കാട് ഒലവകോടില്‍ ഗൃഹനാഥനെ കുത്തിവീഴ്‌ത്തിയകേസില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് : പാലക്കാട് ഒലവകോടില്‍ ഗൃഹനാഥനെ കുത്തിവീഴ്‌ത്തിയകേസില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് വാടകയ്‌ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. ഒലവക്കോട് സ്വദേശി സെന്തില്‍കുമാറിനെയാണ് കുത്തിവീഴ്‌ത്തിയത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. വൃന്ദയും ജോമോളെയും രാത്രിയില്‍ വീടിന് സമീപമുള്ള വഴിയില്‍ സംശയാസ്പദമായി കണ്ടിരുന്നു. തുടര്‍ന്ന് സെന്തില്‍ കൂമാര്‍ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതരായ ഇരുവരും സെന്തില്‍ കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും അടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇതിനിടയില്‍ വൃന്ദ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സെന്തില്‍ കുമാറിനെ കുത്തി വീഴ്‌ത്തി. ആക്രമണത്തില്‍ സെന്തില്‍ കുമാറിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ പരുക്ക് ഗുരുതരമായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സെന്തില്‍കുമാറിന്റെ അപകടനില തരണം ചെയ്തിട്ടില്ല.
ആക്രമണത്തിന് പിന്നാലെ വൃന്ദ ട്രെയിന്‍ മാര്‍ഗം ഒലവക്കോടിന് കടന്നെങ്കിലും ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് പിന്തുടര്‍ന്നു. കൊല്ലത്ത് നിന്നാണ് വൃന്ദയെ പോലീസ് പിടികൂടിയത്. പിടിയിലായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമാനമായ ആക്രമണകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.