മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി.
കൊച്ചി∙ മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്ബി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം.
കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.
കോളജില്‍ ഒരു വിദ്യാർഥിക്കു കുത്തേല്‍ക്കുകയും വിദ്യാർഥികള്‍ക്കും ഒരു അധ്യാപകനും നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ക്യാംപസിലുണ്ടായ സംഘർഷത്തിനിടെ മഹാരാജാസ് കോളജ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുല്‍ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തില്‍ കെഎസ്‍യു പ്രവർത്തകൻ ഇന്ന് അറസ്റ്റിലായിരുന്നു.
ഭിന്നശേഷിക്കാരനായ അധ്യാപകനെ ക്യാംപസില്‍ വിദ്യാർഥി കയ്യേറ്റം ചെയ്തെന്നും മൂർച്ചയുള്ള വസ്തു കൊണ്ടു പിന്നില്‍ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മർദനമേറ്റത്. അധ്യാപകന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.