തൃശൂരില്‍ കനത്ത മഴ

June 10, 2023
26
Views

കാലവര്‍ഷം കരുത്താര്‍ജിച്ചെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് തൃശൂരില്‍ കനത്ത മഴ.

തൃശൂര്‍: കാലവര്‍ഷം കരുത്താര്‍ജിച്ചെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് തൃശൂരില്‍ കനത്ത മഴ.

ജില്ലയിലെമ്ബാടും സാമാന്യം നല്ല മഴ ലഭിച്ചു. പലയിടത്തും കാറ്റും ഇടിയും മിന്നലും ശക്തമായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നേരിയ തോതില്‍ വെള്ളക്കെട്ടുമുണ്ടായി.

റോഡുകളില്‍ പലയിടത്തും വെള്ളം കയറി. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴയത്ത് ഏറെ ബുദ്ധിമുട്ടി.

പൂച്ചിന്നിപ്പാടം- ഒല്ലൂര്‍
റോഡില്‍ വെള്ളക്കെട്ട്

ചേര്‍പ്പ്: കനത്ത മഴയില്‍ പൂച്ചിന്നിപ്പാടം-ഒല്ലൂര്‍ റോഡില്‍ കനത്ത വെള്ളക്കെട്ട്. മഴക്കാലത്തിന് മുൻപ് റോഡിനിരുവശവുമുള്ള കാനകള്‍ വൃത്തിയാക്കത്തതിനാല്‍ മാലിന്യം റോഡിലൂടെയാണ് ഒഴുകുന്നത്.

കഴിഞ്ഞ ദിവസം പി.ഡബ്ലിയു.ഡി. അധികൃതര്‍ ജെസിബി ഉപയോഗിച്ച്‌ കനായിലെ മണ്ണു മാറ്റിയെങ്കിലും അടഞ്ഞഭാഗം മാറ്റാതെമാണു മണ്ണെടുത്തതെന്നു പ്രദേശവാസികള്‍ ആരോപിച്ചു. ചില ഭാഗത്ത് ചാലിന്‍റെ കെട്ടുകളും വീടുകളിലേക്കുള്ള ജല പൈപ്പ് ലൈനുകള്‍ തകര്‍ത്തതായും മുഴുവൻ പണിയും പൂര്‍ത്തിയായിട്ടില്ലായെന്നും ആരോപണമുണ്ട്.

ചാലക്കുടി സൗത്ത്
ജംഗ്ഷനില്‍ വെള്ളക്കെട്ട്

ചാലക്കുടി: സൗത്ത് ജംഗ്ഷനില്‍ വെളളക്കെട്ട് ഒഴിയുന്നില്ല. ശക്തിയായി മഴ പെയ്താല്‍ മേല്‍പാലത്തിനു താഴെ സര്‍വീസ് റോഡില്‍ വെള്ളം ഉയരുന്ന അവസ്ഥയാണ്. ഇവിടെനിന്നുള്ള വെള്ളം ഡ്രെയിനേജുവഴി പോകുന്നില്ല. ഇതാണു വെള്ളമുയരാൻ കാരണം. മേല്‍പ്പാലത്തിനടിയിലൂടെ സ്ഥാപിച്ച പൈപ്പിലൂടെയും വെള്ളമൊഴുകുന്നില്ല. മുനിസിപ്പല്‍ ബസ് സ്റ്റാൻഡി നു മുന്പിലെ ഡ്രൈയിനേജ് തകര്‍ന്ന് ഇടിഞ്ഞു കിടക്കുകയാണ്.

ഹൗസിംഗ് ബോര്‍ ഡ് കോളനിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ റോഡില്‍ ടൈല്‍ വിരിച്ചതിന്‍റെ അപാകത മൂലം വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. ഹൗസിംഗ് ബോര്‍ഡ് കോളനിയിലൂടെ ഉണ്ടായിരുന്ന തോടു നികത്തിയാണു വീടുകള്‍ പണിതത്. ഇതുവഴി നിര്‍ മ്മിച്ച കാനയിലൂടെ വെള്ളം ശരിയായിഒഴുകി പോകുന്നില്ല. ദേശിയ പാതയില്‍ ഡ്രൈയിനേജ് നിര്‍മാണം നടത്തിയാല്‍ വെള്ളം ഒഴുകി പോകും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *