രണ്ടാം തവണയും യു.എസ് പ്രസിഡന്റ് പദവി ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള മാനസിക കഴിവ് ജോ ബൈഡനില്ലെന്ന് സര്‍വേ ഫലം.
വാഷിംഗ്ടണ്‍ : രണ്ടാം തവണയും യു.എസ് പ്രസിഡന്റ് പദവി ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള മാനസിക കഴിവ് ജോ ബൈഡനില്ലെന്ന് സര്‍വേ ഫലം.
ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെ നടത്തിയ വാഷിംഗ്ടണ്‍ പോസ്റ്റ് – എ.ബി.സി ന്യൂസ് പോളില്‍ 63 ശതമാനം അമേരിക്കക്കാര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. എന്നാല്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും പ്രസിഡന്റ് പദവി വഹിക്കാനുള്ള തീവ്രമായ മാനസികനിലയുണ്ടെന്ന് 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷമാണ് യു.എസില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്. ബൈഡനും ട്രംപും മത്സരത്തിനുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു. 80കാരനായ ബൈഡന് പ്രസിഡന്റ് പദവിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആരോഗ്യമില്ലെന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 76കാരനായ ട്രംപ് ആരോഗ്യവാനാണെന്ന് 64 ശതമാനം പേര്‍ പറയുന്നു.
രാജ്യത്തെ സാമ്ബത്തികനില ബൈഡനേക്കാള്‍ കൂടുതല്‍ നന്നായി കൈകാര്യം ചെയ്തത് ട്രംപ് ആണെന്ന് 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേ സമയം, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്ന് 42 ശതമാനം വോട്ടര്‍മാര്‍ പറയുന്നു.
ഒപ്പം മത്സരിക്കുന്നത് ബൈഡനാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞത് 37 ശതമാനം പേര്‍ മാത്രമാണ്. ഡിസാന്റിസ് ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മത്സരിച്ചാല്‍ ഡിസാന്റിസ് ട്രംപിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വ്യക്തമാണ്.