തുരങ്കം അപകടം:വീണ്ടും മണ്ണിടിച്ചില്‍

November 15, 2023
51
Views

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ ചൊവ്വാഴ്ച രാത്രി വീണ്ടും മണ്ണിടിച്ചില്‍

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ ചൊവ്വാഴ്ച രാത്രി വീണ്ടും മണ്ണിടിച്ചില്‍.

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ഉരുക്കുകുഴല്‍ കടത്തിപുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് .

തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇതോടെ, പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി.

തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ തള്ളിക്കയറ്റി രക്ഷാപാത ഒരുക്കാനാണ് ശ്രമിക്കുന്നത്. 900 മില്ലിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികള്‍ക്ക് ട്യൂബുകള്‍ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതിനിടെ തൊഴിലാളികളില്‍ ഒരാളായ ഗബ്ബര്‍ സിങ് നേഗി മകനുമായി സംസാരിച്ചു. തുരങ്കത്തിനുസമീപം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രിയും പത്ത് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍.സി.എസ്. പൻവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *