ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പതിനാലാം ദിവസവും വൈകുന്നു.
ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പതിനാലാം ദിവസവും വൈകുന്നു. ഓഗര്‍ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളില്‍ കുടുങ്ങിയതിനാലും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോഴെല്ലാം ഓഗര്‍ മെഷീന് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഒരു സമ്മര്‍ദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോള്‍ ആവശ്യമുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചു. യന്ത്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെങ്കിലും ഫുഡ് പൈപ്പും ഓഗര്‍ ഡ്രില്ലിംഗ് വഴി സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ചാനലുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നാളെയോടെ ഇത് പുറത്തെത്തിക്കാൻ കഴിഞ്ഞാല്‍, ശേഷം മാനുവല്‍ ഡ്രില്ലിംഗും വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗും ആരംഭിക്കും.