മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

December 12, 2021
140
Views

തിരുവനന്തപുരം: കാണാതായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതു​ഗാമിയെയാണ് രണ്ട് ദിവസം മുമ്ബ് കാണാതായത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ ഇദ്ദേഹം നടന്നു പോവുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ഫോണ്‍ നമ്ബറുകളും ഓഫ് ചെയ്ത നിലയിലാണ്.

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. അയര്‍ലന്റിലേക്ക് പോവേണ്ട ഒരുക്കത്തിലായിരുന്നു ഋതു​ഗാമിയെന്ന് സഹ​പ്രവര്‍ത്തകര്‍ പറയുന്നു. അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാ​ഗ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്ബറുകളും ഓഫ് ചെയ്ത നിലയിലാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *