കൊടുങ്ങല്ലൂര്‍: ട്രാവലര്‍ പിടിച്ചെടുക്കാന്‍ എത്തിയ ഫിനാന്സുകാര് ആംബുലന്‍സ് ജീവനക്കാരെ തട്ടിയെടുത്ത് മര്‍ദിച്ച് വഴിയില്‍ തള്ളി. ശ്രീനാരായണപുരം പത്തായക്കാടിനും പനങ്ങാടിനുമിടയില് ചൊവ്വാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പത്തായക്കാട് കറപ്പം വീട്ടില്‍ മുഹമ്മദിെന്റ മകന് അനീസ് (24), വലിയകത്ത് അഷറഫിെന്റ മകന് അന്‍ഷാദ് (24) എന്നിവരെ കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പത്തായക്കാട് ദയ ചാരിറ്റബ്ള്‍ ട്രസ്റ്റ് ആംബുലന്‍സിലെ ജീവനക്കാരാണ്.
ആംബുലന്‍സും ട്രാവലറും ഉള്‍പ്പെടെയുള്ള പ്രദേശത്തെ സര്‍വിസ് വാഹനങ്ങള്‍ സ്ഥത്തെ ഒരു പറമ്ബിലാണ് പാര്‍ക്ക് ചെയ്യാറ്. 24 മണിക്കൂര്‍ സര്‍വിസ് ഉള്ളതിനാല്‍ ആംബുലന്‍സ് ജീവനക്കാര്‍ സ്ഥലത്തുണ്ടാകും. ആയുധങ്ങളുമായെത്തിയ സംഘം സ്ഥലത്തുണ്ടായിരുന്ന കാറിെന്റയും ആംബുലന്സിെന്റയും താക്കോലുകളും ട്രാവലറും കൈക്കലാക്കിയ ശേഷം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. വാഹനത്തില്‍ വെച്ചായിരുന്നു മര്‍ദനം. ഇടക്ക് ഉല്ലാസ് വളവില്‍ ഇരുവരുടെയും ഫോണുകള്‍ ഉപേക്ഷിച്ചു. ഒരാളുടെ ഫോണ്‍ നശിപ്പിച്ച നിലയിലായിരുന്നു. പിന്നെയും കിഴക്കോട്ട് പോയി. എന്‍.എച്ചില് പനങ്ങാട് എത്തിയാണ് അക്രമിസംഘം ആംബുലന്‍സ് ജീവനക്കാരെ പുറന്തള്ളിയത്. പിന്നീട് ഫോണ്‍ കണ്ടെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് കേടുപാടുകളും വരുത്തിയിട്ടുണ്ട്.
തീരദേശത്തെ പ്രമുഖ ഫിനാന്സിെന്റ തൃശൂര്‍ ഓഫിസ് വഴി വാങ്ങിയ ട്രാവലര്‍ ഉടമ വൈശാഖ് ഇപ്പോള്‍ ഗള്‍ഫിലാണെന്ന് വാഹനം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പത്തായക്കാട് കുഴികണ്ടത്തില്‍ ഷാജഹാന് പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടതാണ് പണം അടവ് മുടങ്ങാന്‍ കാരണമെന്നും ട്രാവലര്‍ ഫിനാന്‍സ് സ്ഥാപനത്തിെന്റ അധീനതയിലുണ്ടെന്ന് അവര്‍ അറിയിച്ചതായും ഷാജഹാന് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച വൈകീട്ടോടെ മതിലകം പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.