അടുത്ത അധ്യയന വർഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി

July 17, 2021
119
Views

ന്യൂഡെൽഹി: അടുത്ത അധ്യയന വർഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഒക്ടോബർ 31 വരെ പ്രവേശനം നടത്താം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവൻ പൂർത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവു.

പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ ഒക്ടോബർ 18ന് പഠനം ആരംഭിക്കുന്ന രീതിയിൽ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊറോണ സാഹചര്യം കണക്കിലെടുത്ത് ഒക്ടബോർ 31 വരെ ക്യാൻസലേഷൻ ഫീസ് ഈടാക്കരുതെന്നും നിർദേശം ഉണ്ട്.

അതിന് ശേഷം അപേക്ഷ പിൻവലിച്ചാൽ ഡിസംബർ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകു. പരീക്ഷാ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31 വരെ സ്വീകരിക്കാമെന്നും യുജിസി മാർഗരേഖയിൽ വ്യക്തമാക്കി. അവസാന വർഷ, സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31 ഓടെ പൂർത്തിയാക്കണമെന്നും യുജിസി നിർദേശിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *