യു.എസ് – ചൈന കൂടിക്കാഴ്ച, റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന

June 20, 2023
30
Views

യുക്രെയിനില്‍ യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് ഇനി ആയുധങ്ങള്‍ അയക്കില്ലെന്ന് ചൈന വാഗ്ദാനം ചെയ്തതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ.

ബിജിംഗ്: യുക്രെയിനില്‍ യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് ഇനി ആയുധങ്ങള്‍ അയക്കില്ലെന്ന് ചൈന വാഗ്ദാനം ചെയ്തതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ.

ഇന്നലെ ബീജിംഗില്‍ ചൈനയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വകാര്യ ചൈനീസ് കമ്ബനികളുടെ നടപടികളില്‍ താൻ ആശങ്ക പ്രകടിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താൻ ഞങ്ങള്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയിലെ അധിനിവേശത്തിന് ശേഷം യുക്രെയ്നില്‍ കടുത്ത പ്രതിരോധം നേരിട്ടതിന് ശേഷം ഇറാനെയും ഉത്തര നല്‍കിയെന്ന ആരോപണവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം യുക്രെനില്‍ ഇപ്പോഴും രണ്ടു കൂട്ടരും ഷെല്ലാക്രമണം മറ്റും നടത്തുന്നുണ്ട്.

രണ്ടു കൂട്ടരുടെയും കൂടിക്കാഴ്ചയിലൂടെ ചൈനയും യു.എസും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാക്കാൻ സാധിച്ചുവെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. “എന്റെ ചൈനീസ് സഹപ്രവര്‍ത്തകരില്‍ നിന്നും ഞാൻ ഇതുതന്നെ കേട്ടു. ഞങ്ങളുടെ ബന്ധം സുസ്ഥിരമാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഞങ്ങള്‍ രണ്ടുപേരും യോജിക്കുന്നു എന്ന് ബ്ലിങ്കൻ പറഞ്ഞു.

എന്നാല്‍ അടുത്ത കാലത്തായി ചൈനയും യു.എസും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ച്‌ തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

“ഈ ബന്ധം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളെക്കുറിച്ച്‌ ഞങ്ങള്‍ക്ക് മിഥ്യാധാരണകളൊന്നുമില്ല. ഞങ്ങള്‍ക്കിടയില്‍ വിയോജിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അതേസമയം, ചൈനയില്‍ നിന്നുള്ള ഒരു പ്രധാന വിമര്‍ശനം നിരസിച്ച ആന്റണി ബ്ലിങ്കൻ, ഉയര്‍ന്ന നിലവാരമുള്ള അര്‍ദ്ധചാലകങ്ങളുടെ കയറ്റുമതി നിരോധനത്തിലൂടെ പ്രസിഡന്റ് ജോ ബൈഡൻ ബീജിംഗിന്റെ “സാമ്ബത്തിക നിയന്ത്രണം” തേടുന്നില്ലെന്നും പറഞ്ഞു.

ഞങ്ങള്‍ക്ക് വളര്‍ച്ച കാണണം. ചൈനയെപ്പോലുള്ള പ്രധാന സമ്ബദ്‌വ്യവസ്ഥകളില്‍ ഉള്‍പ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിജയം കാണാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചര്‍ച്ചയില്‍ ചൈന പ്രധാനമായും വിയോജിപ്പായി ചൂണ്ടികാണിച്ചത് തായ്‌വാനെയാണ്.

വാഷിംഗ്ടണില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന സ്വയം ഭരണ ജനാധിപത്യമാണ് ബീജിംഗ് അവകാശപ്പെടുന്നത്, അത് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുന്നത് തള്ളിക്കളയുന്നില്ല. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും തല്‍സ്ഥിതി നിലനിര്‍ത്താനുള്ള തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ആന്റണി ബ്ലിങ്കെൻ ആവര്‍ത്തിച്ചു. അതേ സമയം, 2016 മുതല്‍ അടുത്ത കാലത്തായി ചൈന സ്വീകരിച്ച ചില പ്രകോപനപരമായ നടപടികളെക്കുറിച്ച്‌ ഞങ്ങള്‍ക്കും മറ്റ് പലര്‍ക്കും ആഴത്തിലുള്ള ആശങ്കകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *