നാലാം ദിവസത്തെ ശ്രമവും വിഫലം; ഉമ്മിനിയിൽ തള്ളപ്പുലിയെ പിടിക്കാനാകാതെ അധികൃതർ

January 12, 2022
319
Views

പാലക്കാട്: നാലാം ദിവസവും പുലിയെ പിടിക്കാനുളള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. ഞായറാഴ്ച മുതൽ നാട്ടിൽ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതിൽ ആശങ്കയിലായിരിക്കയാണ് നാട്ടുകാർ.

രണ്ടാമത്തെ കുട്ടിയെ കൂട്ടിൽ വെച്ച് പുലിയെ പിടിക്കാം എന്ന് കരുതിയ വനപാലകരെ നിരശയിലക്കി ഉമ്മിനിയിൽ ഇന്നലെ രാത്രി തള്ളപ്പുലി എത്തിയില്ല. ഇതേത്തുടർന്ന് പുലിക്കുഞ്ഞിനെ ജില്ല ഫോറസ്റ്റ് ഓഫിറസുടെ ഓഫീസിനോട് ചേർന്ന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. തുടർന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിലെത്തിച്ചത്.

പുലിക്കൂട്ടിൽ സ്ഥാപിച്ച ക്യാമറയാണ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് സ്മാര്‍ട്ടായ തള്ളപ്പുലി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ കൊണ്ടുപോയത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *