അടുത്ത വര്‍ഷം അവസാനത്തോടെ ആഴക്കടലിലേക്ക്
അടുത്ത വര്‍ഷം അവസാനത്തോടെ ആഴക്കടലിലേക്ക്, സമുദ്രനിരപ്പില്‍ നിന്നും ആറുകിലോമീറ്റര്‍ (6000മീറ്റര്‍) ആഴത്തിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അയക്കുമെന്ന് വ്യക്താക്കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജ്ജു.
ഇന്ത്യയുടെ ആഴക്കടല്‍ പര്യവേഷണ മുങ്ങിക്കപ്പല്‍ മത്സ്യ6000ന് ആറായിരം മീറ്റര്‍ ആയത്തില്‍ മനുഷ്യരെ കൊണ്ടുപോകാന്‍ സജ്ജമാണെന്നും അതിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു
സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി മത്സ്യ6000ല്‍ മൂന്നുപേരെ കടലിന്റെ ആഴങ്ങളിലെത്തിക്കാനാണ് ശ്രമം.
നിങ്ങള്‍ സമുദ്രയാനെ കുറിച്ച് സംസാരിക്കുമ്ബോള്‍, നിങ്ങളിപ്പോള്‍ സംസാരിക്കുന്നത് ആറായിരം മീറ്ററോളം, 6കിലോമീറ്റര്‍ സമുദ്രത്തിനടിയില്‍ പോകാന്‍ കഴിയുന്ന നമ്മുടെ പദ്ധതിയെ കുറിച്ചാണ് നിങ്ങളിപ്പോള്‍ സംസാരിക്കുന്നത്. മത്സ്യയെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ മനുഷ്യനെ കൊണ്ടുപോകാന്‍ കഴിയുന്ന ഈ മെഷീന്‍ ലക്ഷ്യത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ മേല്‍നോട്ടം കൃത്യമായി നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.