ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും കൂടിയ നിരക്കില്‍. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ (സിഎംഐഇ) റിപ്പോര്‍ട്ടാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധന ഉണ്ടായതായി പറയുന്നത്.

രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായി ഉയര്‍ന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യത്ത് യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും സുവര്‍ണകാലഘട്ടമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് പ്രചാരണം നടത്തുമ്ബോഴാണ് ഗൗരവമുള്ള ഇത്തരം കണക്കുകള്‍ പുറത്ത് വരുന്നത്.
രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതായാണ് സൂചന. നഗരങ്ങളില്‍ തൊഴിലില്ലായ്മ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനമായി ഇക്കാലയളവില്‍ ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ മുന്‍ മാസത്തേക്കാള്‍ നേരിയ വ്യത്യാസം ഉണ്ടായി. 7.47 ശതമാനത്തില്‍ നിന്ന് 7.34 ശതമാനമായി.
അതേസമയം നഗരപ്രദേശങ്ങളിലെ ആകെ തൊഴില്‍ അന്വേഷകരില്‍ 54.8% മാത്രമാണ് പുതിയ ജോലികള്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനികള്‍ നിയമനം പരിമിതപ്പെടുത്തുന്നതും ജോലി തേടുന്നവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ വന്‍ പിരിച്ചുവിടലുകളാണ് നടക്കുന്നത്.