തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ യുപി പൊലീസ് കേസെടുത്തു

October 30, 2021
230
Views

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് കേസ് എടുത്തത് . ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാവുകയും ലഖ്‌നൗവില്‍ നിന്നുള്ള രണ്ട് പേര്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.

ലഖ്‌നൗ സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത് . സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.കേസിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്ന ചിലർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ മാർച്ചിനെതിരെ ആർഎസ്എസ് അനുകൂല മാധ്യമങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. 

സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്പർധയ്ക്ക് ശ്രമിച്ചെന്ന പേരിൽ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബർ പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേരള പൊലീസുമായി ബന്ധപ്പെടും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *