വെബ്സൈറ്റിൽ തകരാർ: സംസ്ഥാനത്തെ കൊറോണ പരിശോധനാ സർട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയിൽ

September 14, 2021
205
Views

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊറോണ പരിശോധന സർട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയിൽ. ഓരോ വ്യക്തിയുടെയും പരിധോധനാ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് രാവിലെ മുതൽ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം.

സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിൻ്റെ labsys.health.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തു എസ്ആർഎഫ് ഐഡി ചേർക്കണം. എന്നാൽ സൈറ്റ് തകരാറിലായതോടെ രജിസ്ട്രേഷൻ തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നവർക്കുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ എസ്ആർഎഫ് ഐഡി നിർബന്ധമാണ്.

വെബ്‌സൈറ്റ് തകരാറിലായതിനാൽ പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി നൽകാനാവുന്നില്ലെന്ന് ലാബ് അധികൃതർ പറയുന്നു. ലാബ് ഉടമകളുടെ സംഘടനയായ അക്രഡിറ്റഡ് മോളികുലാർ ടെസ്റ്റിംഗ് ലബോറട്ടറീസ് അസോസിയേഷൻ ആരോഗ്യ വകുപ്പ് അധികൃതരെ പരാതിയറിയിച്ചിട്ടുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായിട്ടില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *