വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെ ജി മോഹന്‍ദാസിനും വസന്തകുമാരിക്കും കുട്ടി പിറന്നത്.
അവളുടെ മികച്ച വിദ്യാഭ്യാസവും ഭാവിയും മാത്രമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയുമെല്ലാം
മുട്ടുചിറ > വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെ ജി മോഹന്‍ദാസിനും വസന്തകുമാരിക്കും കുട്ടി പിറന്നത്.
അവളുടെ മികച്ച വിദ്യാഭ്യാസവും ഭാവിയും മാത്രമായിരുന്നു അവരുടെ സ്വപ്നവും പ്രതീക്ഷയുമെല്ലാം. ഏക മകളായതിനാല്‍ വളരെ കരുതലോടെയാണ് അച്ഛനമ്മമാര്‍ വന്ദനയെ വളര്‍ത്തിയത്.
ഏഴ് വര്‍ഷത്തോളം കാത്തിരുന്ന ശേഷമായിരുന്നു വന്ദനയുടെ ജനനം. ഇനി മുട്ടുചിറ പട്ടാളമുക്കില്‍ ഹൈവേയോട് ചേര്‍ന്ന നമ്ബിച്ചിറ കാലായിലെ(കാളിപറമ്ബില്‍) വീട്ടുമുറ്റത്തും വീട്ടിടങ്ങളിലും ആ പാദസരം കിലുങ്ങില്ല. സ്ക്കൂള്‍ പഠനകാലത്ത് നര്‍ത്തകി കൂടിയായിരുന്നു വന്ദന. ബിസനസിന്റെ തിരക്കിലും മോഹന്‍ദാസ് മകളുടെ കാര്യങ്ങളിലൊന്നും അലംഭാവം വരുത്തിയിരുന്നില്ല. എംബിബിഎസ് പഠനകാലത്ത് കൊല്ലത്ത് മകള്‍ക്കൊപ്പം വാടകക്ക് പോയിനിന്നതും അതുകൊണ്ടായിരുന്നു. സ്ക്കൂള്‍ പഠനകാലം മൂതല്‍ ഈ അധിക കരുതലിലാണ് ഏക മകളെ ഈ കുടുംബം പോറ്റി വളര്‍ത്തിയത്.