സ്‌ക്കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാന്‍ വിദ്യാവാഹന്‍ ആപ്പ്

May 29, 2024
56
Views

രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ഇനിമുതല്‍ സ്‌ക്കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സ്‌ക്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ നല്‍കുമ്ബോള്‍ കിട്ടുന്ന ഒ.ടി.പി നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.

* തുടര്‍ന്ന് വിദ്യാവാഹന്‍ ഹോം പേജില്‍ രക്ഷിതാക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ സ്‌ക്കൂള്‍ വാഹനങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്.

* നിരിക്ഷിക്കേണ്ട വാഹനത്തിന് നേരേയുളള ലൊക്കേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ വാഹനത്തിന്റെ നമ്ബര്‍, തിയ്യതി, സമയം , വേഗത എന്നിവ വ്യക്തമാകുകയു പ്രസ്തുത വാഹനം നിരീക്ഷിക്കാവുന്നതുമാണ്.

* വാഹനത്തിലെ ജീവനക്കാരുടെ പേരിന് നേരെയുളള കാള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഡയല്‍ പാഡിലെത്തുകയും തുടര്‍ന്ന് അവരെ വിളിക്കാനുളള സൗകര്യവും ആപ്പില്‍ ലഭ്യമാണ്.വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവര്‍മാരെ വിളിക്കാന്‍ സാധ്യമല്ല.

* വാഹനനമ്ബറിന് നേരെയുളള ‘എഡിറ്റ്’ ബട്ടണ്‍ വഴി വാഹനങ്ങളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് തിരുത്താനും സാധിക്കും.

* വിവരങ്ങള്‍ കൃത്യമായി കിട്ടുന്നില്ലെങ്കില്‍ റിഫ്രഷ് ബട്ടണ്‍ പ്രസ് ചെയ്യാവുന്നതാണ്.

വിദ്യാവാഹന്‍ ആപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 18005997099 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ലഭിക്കും.

സ്‌ക്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്
സ്‌ക്കൂള്‍ അധികൃതര്‍ സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ വിവരം നല്‍കണം

സ്‌ക്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് സ്‌ക്കൂള്‍ അധികൃതര്‍ സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ വാഹനങ്ങളുടെയും വാഹനങ്ങളിലെ ജീവനക്കാരുടെയും വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രസ്തുത വിവരം രക്ഷിതാക്കള്‍ക്ക് കൈമാറണം. ഓരോ വിദ്യാര്‍ത്ഥിയും ഉപയോഗിക്കുന്ന സ്‌ക്കൂള്‍ വാഹനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ വാഹനങ്ങളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേകമായി കൈമാറണമെന്നതാണ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശം. പ്രസ്തുത വാഹനങ്ങളുടെ സഞ്ചാരഗതി വിദ്യാവാഹിനി ആപ്പ് വഴി രക്ഷിതാക്കള്‍ക്കും സ്‌ക്കൂള്‍അധികൃതര്‍ക്കും ലഭിക്കും.

സ്‌ക്കൂള്‍ അധികൃതര്‍ ചെയ്യേണ്ടത്

* https://tracking.keralamvd.gov.in എന്ന സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ സ്‌ക്കൂള്‍ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക

*ബസ് മാനേജ്‌മെന്റ് /ബസ് മോണിറ്ററിംഗ് // ബസ് സെറ്റിംഗ്‌സ്് എന്നിവയില്‍ ഓപ്ഷന്‍് സെലക്റ്റ് ചെയ്യുക

*ശേഷം ലോഗിന്‍ ചെയ്ത മൊബൈല്‍ നമ്ബറിന് നേരെ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ സ്‌ക്കൂള്‍ വാഹനങ്ങളുടേയും ലിസ്റ്റ് കാണാന്‍ സാധിക്കും.

*ലിസ്റ്റില്‍ നിന്ന് അതത് സ്‌ക്കൂള്‍ വാഹനങ്ങള്‍ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് സെറ്റിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

* തുടര്‍ന്ന് വരുന്ന പുതിയ വിന്‍ഡോയില്‍ വാഹനനമ്ബര്‍, റൂട്ട്, ഇരിപ്പിടസൗകര്യങ്ങള്‍, വാഹനത്തിലെ ജീവനക്കാരുടെ വിവരങ്ങള്‍ ( പേര്,ചുമതല, മൊബൈല്‍ നമ്ബര്‍) ഉള്‍പ്പെടെ നല്‍കണം.

*തുടര്‍ന്ന് സേവ് ചെയ്യുന്ന പക്ഷം പ്രസ്തുത വാഹനം രക്ഷിതാക്കളുടെ ബസ് മാപ്പിംഗ് പേജില്‍ കാണാല്‍ സാധിക്കും

* പിന്നീട് വീണ്ടും സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്‌ക്കൂള്‍ ബസ് മാനേജ്‌മെന്റ് എന്ന ഓപ്ഷനിലൂടെ ‘പാരന്റ ബസ് മാപ്പിംഗ് മെനു സെലക്റ്റ് ചെയ്യുക.

*തുടര്‍ന്ന് വാഹനങ്ങളുടെ നമ്ബര്‍ സഹിതമുളള പട്ടികയും ‘മാനേജ് പാരന്റ് ഡീറ്റെയ്ല്‍’ ബട്ടണും കാണാന്‍ സാധിക്കും.

*തുടര്‍ന്ന് വാഹനമ്ബര്‍ സെലക്റ്റ് ചെയ്ത് പാരന്റ് ഡീറ്റെയില്‍ ബട്ടണ്‍ വഴി രക്ഷിതാവിന്റെ മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്താവുന്നതാണ്.

വിദ്യാവാഹന്‍ ആപ്പിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ https://mvd.kerala.gov.in/ എന്ന സൈറ്റിലും ലഭിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *