കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി.
തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി. എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പിള്ളയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി കൃഷി ഭവന്‍ പരിധിയിലെ പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കൃഷി ഓഫീസര്‍ എസ് ഉണ്ണികൃഷ്ണന്‍പിള്ള സ്ഥല പരിശോധന കഴിഞ്ഞ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഉദ്യാഗസ്ഥന്‍ കൈക്കൂലി ചോദിച്ച വിവരം പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍ റെനോള്‍ഡിനെ പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് റെനോല്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സില്‍ പരാതി നല്‍കി.
വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഉദ്യോഗസ്ഥന് നല്‍കാന്‍ പരാതിക്കാരിയെ ഏല്‍പ്പിക്കുകയും പണം ഉണ്ണികൃഷ്ണപിള്ള കൈപ്പറ്റുമ്ബോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
ഡിവൈഎസ്പി സി.ജി.ജിം പോള്‍ , ഇന്‍സ്‌പെക്ടര്‍ പ്രദീപ്‌കുമാര്‍, എഎസ്‌ഐ മാരായ പ്രദീപ്‌കുമാര്‍, ബൈജു, സിപിഒ വിബീഷ് , സൈജു സോമന്‍ , ഗണേഷ്, അരുണ്‍, സിന്ധു, രഞ്ജിത്ത്, സുധീഷ്, ഡ്രൈവര്‍ മാരായ ബിജു, രതീഷ്, എബി തോമസ് എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.