ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനമായ ഇന്നലെ നൂറുകണക്കിനു കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു.
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനമായ ഇന്നലെ നൂറുകണക്കിനു കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു.
ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്‌ണന്‍ നമ്ബൂതിരിയും ഉണ്ണിക്കൃഷ്‌ണന്‍ നമ്ബൂതിരിയും ക്ഷേത്ര മാനേജിങ് ട്രസ്‌റ്റി മണിക്കുട്ടന്‍ നമ്ബൂതിരിയും ചേര്‍ന്നാണ് കുരുന്നുകളുടെ നാവില്‍ തേനും സ്വര്‍ണവുംകൊണ്ട് ഹരിഃ ശ്രീ ഗണപതയേ നമഃ എഴുതിച്ചത്. മുതിര്‍ന്നവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ചു നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത-സംഗീതോത്സവത്തിനും ഇന്നലെ സമാപനമായി. സംഗീതാര്‍ത്ഥന, തിരുവാതിര, നാടോടിനൃത്തം, കൈകൊട്ടിക്കളി, കിണ്ണം തിരുവാതിര, നാട്യാര്‍ച്ചന, കഥകളിപ്പദങ്ങള്‍ തുടങ്ങിയ കലാപരിപാടികളും നവരാത്രിയോടനുബന്ധിച്ചു നടന്നു.
ചടങ്ങുകള്‍ക്ക് ട്രസ്‌റ്റിമാരായ അശോകന്‍ നമ്ബൂതിരി, രഞ്ചിത്ത് ബി. നമ്ബൂതിരി, ദുര്‍ഗാദത്തന്‍ നമ്ബൂതിരി ഏന്നിവര്‍ കാര്‍മികത്വം വഹിച്ചു. അജിത്ത് പിഷാരത്ത്, പി.കെ. സ്വാമിനാഥന്‍, ്രഎം.പി. രാജീവ് നേതൃത്വം നല്‍കി.