തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ ഇന്ന് ആത്മഹത്യ ചെയ്തിരുന്നു.
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ ഇന്ന് ആത്മഹത്യ ചെയ്തിരുന്നു.
തമിഴ് സിനിമാ ലോകത്തെയും നടന്റെ ആരാധകരേയും ഒന്നുപോലെ ഞെട്ടിച്ചുകളഞ്ഞ വാര്‍ത്തയായിരുന്നു ഇത്.
ഏകദേശം 1 വര്‍ഷത്തോളമായി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം, വിഷാദ രോഗം മൂലമാകാം ആത്മഹത്യ എന്നാണ് നിഗമനം. പതിവുപോലെ ഉറങ്ങുവാനായി മുറിയിലേക്ക് പോയ മകളുടെ മുറിയില്‍ നിന്നും രാവിലെ 3 മണിയോടെ ഉണ്ടായ ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ചെന്നപ്പോഴേക്കും ഫാനില്‍ തൂങ്ങിയ കുട്ടി മരിച്ചിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.
മീരയുടെ മുറിയില്‍ ഫോറൻസികം വിഭാഗം പരിശോധന നടത്തി. മീരയുടെ ഫോണ്‍ വിദഗ്ദ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് ആന്റണി, ഭാര്യ ഫാത്തിമ, അടുത്തുള്ളവര്‍ എന്നിവരുടെ എല്ലാം മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന കുട്ടിയാണ് മീരയെന്ന് അധ്യാപകര്‍ വെളിപ്പെടുത്തി. വിഷാദ രോഗത്തിന് കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.