തിരുവനന്തപുരം: വിളപ്പിൽശാല എസ് ഐ കർണ്ണപടം അടിച്ചു പൊട്ടിച്ചുവെന്ന് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആയി തച്ചോട്ടുകാവ് നിവാസികളായ ദളിത് ദമ്പതിമാർ. തച്ചോട്ട് കാവ് പ്ലാവണകോണം അക്ഷയ നഗറിലെ എസ് ആർ നിവാസിലെ പ്രവാസി കളായ ഷാജിയ്ക്കും രാജിയ്ക്കുമാണ് ഈ ദുരനുഭവം ഇക്കഴിഞ്ഞ ആറാം തീയതി വീടിന്റെ മതിൽ ഇടിച്ചുവെന്നും തൊട്ടടുത്ത താമസിക്കുന്നതും ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്ന സ്ത്രീയുമായ പാലമറ്റം പ്രീതാറാണി നായർ നൽകിയ വ്യാജ പരാതിയിൽ മേൽ സ്ഥലത്ത് വന്ന് അന്വേഷിക്കാതെ രണ്ട് പോലീസുകാരെ വീട്ടിൽ പറഞ്ഞയച്ച് സ്റ്റേഷനിൽ വിളിപ്പിച്ച പരാതിക്കാരിയായ സ്ത്രീയുടെ മുന്നിൽ വച്ചിട്ടാണ് എസ് ഐ ഷിബുനായന്റെ മോനേ എന്താടാ നീ കാശ് കൊടുക്കാത്തത് എന്ന് ആക്രോശിച്ചു കൊണ്ട് സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ് കർണ്ണപടം അടക്കി ചെകിട്ടത്തടിച്ചു.
ഇതിന് കാരണo രണ്ടായിരത്തി പത്തൊൻപത് മാർച്ചിൽ ഒരു ലക്ഷം രൂപയും ഏപ്രിലിൽ ഒരു ലക്ഷം രൂപയുടെ പലിശയായ പതിനായിരം രൂപ എടുത്തിട്ട് തൊണ്ണൂറായിരം രൂപയുമായി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പത്ത് രൂപ പലിശയിൽ അഞ്ഞൂറ് രൂപയുടെ മുദ്ര പത്രവും തുക എഴുതാത്ത ചെക്കിന്റെ ഉറപ്പിൽ മേൽ കാശ് അകൗഡിൽ ഇടുകയായിരുന്നു ആ സമയം ഷിബുവും ഭാര്യയും കുവൈറ്റിൽ ആയിരുന്നു. വസ്തു വാങ്ങുന്നതിനായിട്ടാണ് പണം വാങ്ങിയത് രണ്ടായിരത്തി പത്തൊൻപത് ജൂലൈ പന്ത്രണ്ടിന് ഞങ്ങൾ നാട്ടിൽ വരികയും തുടർന്ന് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങി പലിശ കൊടുത്തിട്ടുണ്ട്.
രണ്ടായിരത്തി ഇരുപത് ജൂൺ മാസം വരെ കൃത്യമായി പലിശയിനത്തിൽ രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കൊടുത്തിട്ടുമുണ്ട്. ഇത് കഴിഞ്ഞ് മാർച്ചിൽ കൊറോണ എന്ന മഹാമാരി വന്നതും ഇതിനിടെ അഛൻ മരണപ്പെടുകയും ചെയ്തു തിരികെ ഗൾഫിൽ ജോലിക്ക് പോകാനും സാധിച്ചില്ല.തുടർന്ന് ഇവർക്ക് പലിശ കൊടുക്കാനുമായില്ല .
ഇവർ നിരന്തരം ഭീഷണിയും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും പതിവായി. ശല്യം സഹിക്കാനാകാതെ രണ്ടായിരത്തി ഇരുപത്തി ഒന്ന് ജനുവരി എട്ടാം തീയതി ഈ സ്ത്രീ എന്റെ വീട്ടിന് മുന്നിൽ നിന്നും കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചപ്പോൾ ഞാൻ ഡിജിപിയുടെ ടോൾ ഫ്രീ നമ്പരായ 112 ൽ വിളിച്ച് പരാതി പറയുമ്പോൾ തന്നെ അവർ തെറി വിള കുന്നത് ഉദ്യോഗസ്ഥർ കേട്ടിട്ടുള്ളതുമാണ്.
കുറച്ച് കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും ഷാജിയെ വിളിയ്ക്കുകയും അങ്ങോട്ട് വരാൻ വാഹനമില്ലന്ന് ഫോണിൽ വിളിച്ച് അറിയിച്ചു. എന്നിട്ട് ഷാജി കൊടുത്ത പരാതി സ്വീകരിയ്ക്കാതെ ഈ സ്ത്രീ ഷാജി തെറി വിളിക്കുന്നുവെന്ന് പറഞ്ഞ് വ്യാജ പരാതി കൊടുക്കുകയും എസ് ഐ ഷാജിയെ വീണ്ടും തെറി വിളിക്കുകയും ഈ പരാതി എന്റെ ൈകയ്യിൽ തീരില്ലന്നും സർക്കിളിന്റെ അടുത്ത് പോടാന്ന് പറഞ്ഞ് വിടുകയായിരുന്നു.
അവിടെ സർക്കിൾ സജിമോൻ ആയിരുന്നു അദ്ദേഹം എന്നെ സ്ത്രീയെ തെറി വിളിക്കും അല്ലേടാന്ന് ചോദിച്ച് തന്തയ്ക്ക് വിളിച്ചു നിനക്ക് എവിടെന്നെടാ കാശ് നിന്റെ ഭാര്യയ്ക്കല്ലേ കാശുള്ളത് എന്ന് പറഞ്ഞ് ഭാര്യയാണ് കാശ് വാങ്ങിയതെന്ന് സി ഐ ഷാജിയോട് പറഞ്ഞു.ഷാജിയെ ഭീഷണിപ്പെടുത്തി ഇതിനിടയിൽ സ്ത്രീ പറഞ്ഞ പ്രകാരം അവരെ ചീത്തവിളിയ്ക്കില്ലന്ന് എഴുതി വയ്പ്പിച്ചു.
വീണ്ടും പ്രീതാറാണി നായർ ഷിബു വിന്റെ ഭാര്യയേയും നിരന്തരം ചീത്തവിളിക്കുന്നത് പതിവായപ്പോൾ ഷാജി ഈ സ്ത്രീക്കെതിരെ കോടതിയിൽ പോയി ഉത്തരവ് വാങ്ങി മേലിൽ അവരെ ഉപദ്രവിക്കരുത് എന്ന് ഇതിൽ ക്ഷു പിതയായ പ്രീതാറാണി നായർ വീടിന്റെ മതിൽ ഇടിച്ചുവെന്ന കള്ള പരാതി എസ് ഐ വി ഷിബുവിന് കൊടുക്കുകയും സ്റ്റേഷനിൽ നിന്നും രണ്ട് പോലീസുകാർ നിന്റെ ഭാര്യ കൊടുത്ത പരാതിയിൽ സാർ നിന്നെ സ്റ്റേഷനിൽ വരണം എന്ന് പറയുകയും ചെയ്തു.
അതനുസരിച്ചാണ് ഞാൻ എട്ടാം തീയതി സ്റ്റേഷനിൽ പോയത് സ്റ്റേഷനിൽ എസ് ഐയുടെ മുന്നിൽ പ്രീതാ റാണി ഉണ്ടായിരുന്നു ഷാജിയെ കണ്ട ഉടൻ എസ് ഐ വി ഷിബു കള്ള പറയന്റെ മോനേ കാശ് തിരിച്ച് കൊടുക്കാത്തേ എന്ന് ചോദിച്ച് ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റ് കരണത്ത് അടിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നും ഷിബു നേരെ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി വേദന കുറവില്ലാത്തതിനാൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വകാര്യ വ്യക്തികൾ നിയമ വിധേയമല്ലാത്ത കൊള്ളപ്പലിശ വാങ്ങി സാമ്പത്തിക ഇടപാട് നടത്തുന്നത് നിർത്തലാക്കി കൊണ്ട് മണി ലെണ്ടറിങ്ങ് ആക്ട് നിലനിൽക്കെ ബ്ലാങ്ക് ചെക്കും മുദ്രപത്രവും വാങ്ങി രണ്ട് ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ അന്യായമായി തട്ടിയെടുത്ത ശേഷം പണം വാങ്ങിയ വ്യക്തിയെ ഉപദ്രവിച്ചവർക്ക് എതിരെ കുബേര വകുപ്പ് ചുമത്തി നടപടി എടുക്കേണ്ട പോലീസ് ബ്ലേഡ്കാരിയായ സ്ത്രീക്കു വേണ്ടി ഗുണ്ടാ പണിയാണ് എസ് ഐ യും സി ഐ യും ചെയ്യുന്നത് പട്ടികജാതിയിൽ പെട്ട ദമ്പതികളെ ഭീഷണിയും ജാതി വിളിച്ച് അക്ഷേപിക്കുന്ന പ്രീതാറാണി നായർക്ക് എതിരെ ഒരു ചെറു വിരലുപോലും അനക്കാൻ മാസപ്പടി വാങ്ങുന്ന പോലീസിന് സാധിക്കുന്നില്ല.
ഇത്തരം കൊള്ളപലിശക്കാർക്ക് എതിരെയും അവർക്ക് സംരക്ഷണം നൽകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും ശക്തമായ നിയമ നടപടി എടുക്കാൻ ഡിജിപി യ്ക്കും മുഖ്യമന്ത്രി യ്ക്കും പരാതി നൽകിയിട്ടുണ്ട്. നീതി ലഭിച്ചില്ലങ്കിൽ മനസമാധാനത്തോടെ ജീവിക്കാൻ ഇവർക്കെതിരെ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രവാസി കളായ ദമ്പതിമാർ പറയുന്നു